50 വർഷത്തിന് ശേഷം പാകിസ്ഥാൻ യുദ്ധക്കപ്പൽ ബംഗ്ലാദേശ് തീരത്ത്; ബംഗാൾ ഉൾക്കടലിൽ തലവേദനയാകുമോ, നിരീക്ഷിച്ച് ഇന്ത്യ

Published : Nov 10, 2025, 03:53 PM IST
Pak warship

Synopsis

പാകിസ്ഥാനും ബംഗ്ലാദേശിനും ഇടയിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനായി പാകിസ്ഥാൻ നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്‌റഫ് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.

ധാക്ക: 1971 ന് ശേഷം ആദ്യമായി പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ബംഗ്ലാദേശ് തീരത്ത് നങ്കൂരമിട്ടു.പാകിസ്ഥാൻ നാവിക കപ്പലായ പിഎൻഎസ് എസ്എഐഎഫ് ആണ് നങ്കൂരമിട്ടത്. പാകിസ്ഥാനും ബംഗ്ലാദേശിനും ഇടയിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനായി പാകിസ്ഥാൻ നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്‌റഫ് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. അദ്ദേഹം ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാനുമായി കൂടിക്കാഴ്ച നടത്തി. സൈനിക മേധാവി അഡ്മിറൽ എം നസ്മുൾ ഹസ്സനുമായി ചർച്ച നടത്തി. പാകിസ്ഥാൻ നാവിക കപ്പലായ പിഎൻഎസ് എസ്എഐഎഫ് നാല് ദിവസത്തെ സൗഹാർദ്ദ സന്ദർശനത്തിനായി ബംഗ്ലാദേശിലെ പ്രധാന തുറമുഖത്ത് നങ്കൂരമിട്ടതിന് പിറ്റേ ദിവസമാണ് അഷ്‌റഫിന്റെ സന്ദർശനം.

ബംഗ്ലാദേശുമായുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും സമുദ്ര സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള പാകിസ്ഥാന്റെ പ്രതിബദ്ധതയാണ് സന്ദർശനം അടിവരയിടുന്നതെന്ന് പാകിസ്ഥാൻ നാവികസേന പറഞ്ഞു. ഉഭയകക്ഷി പ്രതിരോധ സഹകരണവും സൈനിക ശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് അഷ്‌റഫും, സമാനും ചർച്ച ചെയ്തുവെന്നും ഉഭയകക്ഷി പരിശീലനം, സെമിനാറുകൾ, സന്ദർശനങ്ങൾ എന്നിവയിലൂടെ സൈനിക സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും തേടിയെന്നും പാക് പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടറേറ്റ് മീഡിയ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ ബംഗ്ലാദേശ് സന്ദർശിച്ച് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിനെയും മൂന്ന് സായുധ സേനാ മേധാവികളെയും സന്ദർശിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് അഷ്‌റഫിന്റെ സന്ദർശനം. പാകിസ്ഥാനും ബംഗ്ലാദേശിനും ഇടയിൽ പതിറ്റാണ്ടുകളായുള്ള ശത്രുതയുടെ മഞ്ഞുരുകലാണ് യുദ്ധക്കപ്പൽ ബംഗ്ലാദേശ് തീരത്തെത്തിയതെന്ന് നയതന്ത്ര വിദഗ്ധർ കരുതുന്നു. അതോടൊപ്പം ബംഗാൾ ഉൾക്കടലിലേക്കുള്ള പാകിസ്ഥാൻറെ പുനഃപ്രവേശനം മേഖലയിലെ നാവിക സാന്നിധ്യം വീണ്ടും ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്. അങ്ങനെയെങ്കിൽ കിഴക്കൻ കടൽത്തീരത്ത് ഇന്ത്യയുടെ സുരക്ഷാ ശക്തി വർധിപ്പിക്കേണ്ടി വരും. അതുകൊണ്ട് തന്നെ പാക്-ബംഗ്ലാ കൂട്ടുകെട്ടിനെ സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.

ഈ വർഷം ആദ്യം പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐ ഉദ്യോഗസ്ഥർ ധാക്ക സന്ദർശിച്ചിരുന്നു. ഐഎസ്‌ഐയുടെ ഡയറക്ടർ ജനറൽ ഓഫ് അനാലിസിസ് മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറും ബംഗ്ലാദേശ് സന്ദർശിച്ചു. ഇതിനുമുമ്പ്, ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുടെ ഒരു സംഘം പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇസ്ലാമാബാദിനും പാകിസ്ഥാനും ബംഗ്ലാദേശിനും ഇടയിലെ നയതന്ത്ര നീക്കം ധാക്കയ്ക്കും വർദ്ധിച്ചുവരികയാണ്. പാകിസ്ഥാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ ബംഗ്ലാദേശ് സന്ദർശിക്കുകയും ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിനെയും മൂന്ന് സായുധ സേനാ മേധാവികളെയും കാണുകയും ചെയ്തു. പിഎൻഎസ് എസ്എഐഎഫിന്റെയും അഡ്മിറൽ നവീദ് അഷ്‌റഫിന്റെയും സമീപകാല കൂടിക്കാഴ്ച ഇതിന് പിന്നാലെയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്