യുഎസ് ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്, 8 ഡെമോക്രാറ്റ് അം​ഗങ്ങൾ പിന്തുണച്ചു, ജീവനക്കാരുടെ പിരിച്ചുവിടൽ മരവിപ്പിക്കും

Published : Nov 10, 2025, 09:19 AM IST
us shut down

Synopsis

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു.

വാഷിം​ഗ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു. 8 ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രറ്റുകളുടെ പ്രധാന ആവശ്യമായ ആരോഗ്യ പരിരക്ഷ നികുതി ഇളവ് ഇപ്പോഴില്ല. ഇക്കാര്യം അടുത്ത മാസം പരിഗണിക്കാൻ ധാരണയായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പാക്കാനും ധാരണയായി. ഷട്ട് ഡൌൺ അവസാനിക്കാൻ ഇനി ജനപ്രതിനിധി സഭ അംഗീകരിക്കണം. തുടർന്ന് പ്രസിഡന്റ് ട്രംപ് ബില്ലിൽ ഒപ്പുവെക്കണം. ഈ ആഴ്ച തന്നെ അതുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിന് ജെഎഫ്-17 യുദ്ധവിമാനങ്ങൾ വിൽക്കാൻ പാകിസ്ഥാൻ; നിർണായക ചർച്ച നടത്തി ഇരു രാജ്യത്തെയും വ്യോമസേനാ മേധാവികൾ
100, 200 ഒന്നുമല്ല, ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ 500% നികുതി! ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് ട്രംപിന്‍റെ പുതിയ ഭീഷണി