
ഇസ്ലാമാബാദ്: പാക് ദേശീയ അസംബ്ലി അംഗം ആമിർ ലിയാക്കത്ത് ഹുസൈനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 49 വയസ്സായിരുന്നു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ അംഗമായിരുന്ന ഹുസ്സൈൻ 2002 -ലാണ് ആദ്യമായി അസംബ്ലിയിൽ എത്തുന്നത്. അന്ന് MQM പാർട്ടിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹം, 2004 -ൽ ഷൗക്കത് അസീസ് മന്ത്രിസഭയിൽ മതകാര്യ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്താനിലെ അറിയപ്പെടുന്ന ഒരു ടെലിവിഷൻ അവതാരകൻ കൂടിയായിരുന്ന ഹുസ്സൈനെ വീട്ടിൽ രാത്രിയിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു.
ബുധനാഴ്ച രാത്രി ലിയാഖത്തിന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ പോകാൻ തയ്യാറായില്ലെന്നും. വ്യാഴാഴ്ച രാവിലെ ലിയാഖത്തിന്റെ മുറിയിൽ നിന്ന് ഒരു നിലവിളി കേട്ടതായി അദ്ദേഹത്തിന്റെ ജീവനക്കാരൻ ജാവേദ് പറഞ്ഞുവെന്നും പാക് ദേശീയ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹുസൈനിൽ നിന്ന് മുറിയിലേക്കെത്തിയ വീട്ടിലെ ജോലിക്കാർ മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മുറിയുടെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചതെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ദേശീയ അസംബ്ലി സ്പീക്കർ പെർവൈസ് അഷ്‌റഫാണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത് നിയമസഭാ സാമാജികന്റെ മരണത്തിൽ അനുശോചിച്ച് സഭയുടെ നടപടികൾ തത്കാലം നിർത്തിവച്ചു.വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിവരെ സഭ ചേരില്ലെന്നും അസംബ്ലി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ആമിർ ലിയാക്കത്ത് ഹുസൈനെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കോ മാറ്റുമെന്നും തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.