
ലാഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിര്‍സാദ. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ റാബി വധഭീഷണി മുഴക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന്‍റെ അടിക്കുറിപ്പിൽ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 'കശ്മീരി കി ബേട്ടി 'എന്ന ഹാഷ് ടാഗും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ വിവാദങ്ങള്‍ക്കെല്ലാം ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് റാബി.
കഴിഞ്ഞ ദിവസമാണ് റാബിയുടെ ചില നഗ്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. റാബി തന്നെ പോസ് ചെയ്ത രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. ഒടുവില്‍ തന്‍റെ കാമുകന് റാബി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ വക്താവ് മേജര്‍ ജനറല്‍ ആസീഫ് ഖഫൂറുമായി കഴിഞ്ഞ ചില ദിവസങ്ങളായി റാബി ട്വിറ്ററില്‍ തര്‍ക്കം നടന്നിരുന്നു. ഇതിന്‍റെ ഫലമായി റാബിക്കെതിരെ പോണ്‍ പ്രതികാരം നടത്തിയതാണ് എന്നാണ് പൊതുവില്‍ ഉയരുന്ന ആരോപണം. പക്ഷെ റാബിക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നത്.
ഒരിക്കലും ഈ ചിത്രങ്ങള്‍ ലഭിച്ചാല്‍ പങ്കുവയ്ക്കരുത് എന്നാണ് നിരവധിപ്പേര്‍ ട്വീറ്റ് ചെയ്യുന്നത്. പലരും പാകിസ്ഥാന്‍ സൈന്യത്തിനോട് തര്‍ക്കിച്ചതിന്‍റെ ഫലമാണ് ഇതെന്ന് ആരോപിക്കുന്നുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കെതിരെ രംഗത്ത് എത്തിയത്. സെപ്തംബറിൽ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു.
മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്. പാമ്പുകളെയും മുതലയെയും മോദിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി. എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വച്ച കുറ്റത്തിന് പിഴയൊടുക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിർദ്ദേശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam