കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുക്കി; യുവതി കൊല്ലപ്പെട്ടു; വീട്ടില്‍ 140 പാമ്പുകള്‍

By Web TeamFirst Published Nov 1, 2019, 5:57 PM IST
Highlights

ഒക്‌സ്ഫാര്‍ഡിലെ ബെന്‍ടണില്‍ ബുധനാഴ്ച രാത്രിയിലാണ് ലോഹ ഹഴ്‌സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ഇവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിച്ചു. 

ബെന്‍ടണ്‍: കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുക്കി യുവതിയെ കൊല്ലപ്പെട്ട് നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ഇന്ത്യയാനയിലാണ് 8 അടിയോളം നീളമുള്ള പാമ്പാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. തെക്ക് കിഴക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പാണിത്.

ഒക്‌സ്ഫാര്‍ഡിലെ ബെന്‍ടണില്‍ ബുധനാഴ്ച രാത്രിയിലാണ് ലോഹ ഹഴ്‌സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ഇവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിച്ചു. കൃത്രിമ ശ്വാസം നല്‍കിയെങ്കിലും അവര്‍ ആ സമയം കൊണ്ട് മരിച്ചിരുന്നു. യുവതിയെ കണ്ടെത്തിയ വീടിനുള്ളില്‍ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇവിടെത്തന്നെയുള്ള ഷെറിഫ് ഡൊണാള്‍ഡിന്‍റെ ഉടമസ്ഥതിയിലുള്ളതാണ് പാമ്പുകളെ വളര്‍ത്തിയിരുന്ന കെട്ടിടം. 140 പാമ്പുകളില്‍ 20 എണ്ണം മാത്രമായിരുന്നു ലോറയുടേത്. 

താമസക്കാരില്ലാത്തത് ഈ കെട്ടിടത്തില്‍ പാമ്പുകളെ പരിപാലിക്കുന്നതിനായി ലോറ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. പോസ്റ്റമോര്‍ത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

click me!