ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

By Web TeamFirst Published Jun 27, 2021, 8:37 PM IST
Highlights

വിമാനത്തിനുള്ളിൽ വെച്ച് ഇയാൾ കോക്ക് പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. പിന്നീടാണ് പുറത്തേക്ക് ചാടിയത്. 

ലോസ് ആഞ്ചലിസ്: ടാക്സിവേയില്‍ കൂടി ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന്  യാത്രക്കാരൻ പുറത്തേക്ക് ചാടിയത് പരിഭ്രാന്തി പരത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ  വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൈവെസ്റ്റ് വിമാനത്തിലെ യാത്രക്കാരനാണ് സര്‍വീസ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്. 

വിമാനത്തിനുള്ളിൽ വെച്ച് ഇയാൾ കോക്ക് പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. പിന്നീടാണ് പുറത്തേക്ക് ചാടിയത്. വിമാനം പിന്നീട്  മൂന്ന് മണിക്കൂറോളം വൈകിയാണ് പിന്നീട് യാത്ര തിരിച്ചത്.

ഇയാളെ പിന്നീട് ടാക്സി വേയ്ക്ക് അടുത്ത് വച്ച് കണ്ടെത്തി. ഇയാള്‍ക്ക് പരിക്കുകള്‍ പറ്റിയിരുന്നു. എന്നാല്‍ ഇത് ഗൌരവമുള്ളതല്ലെന്നാണ് വിമാനതാവള അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചതായി യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 
രി
അതേ സമയം ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ രണ്ടാമത്തെ സുരക്ഷ വീഴ്ചയാണ് ഇത്. നേരത്തെ ഫെഡ് എക്സ് കാര്‍ഗോ കേന്ദ്രത്തിന്‍റെ മതില്‍ തകര്‍ത്ത് വിമാനതാവള റണ്‍വേയില്‍ കാര്‍ പ്രത്യക്ഷപ്പെട്ടത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കാര്‍ ഓടിച്ചയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് വിമാനതാവള റണ്‍വേ താല്‍കാലികമായി അടച്ചിരുന്നു. വ്യാഴാഴ്ചയായിരുന്നു ഈ സംഭവം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!