
അഫ്ഗാനിസ്ഥാനില്‍ യാത്രികരുമായി പോയ വിമാനം തകര്‍ന്നു വീണു. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ദേ യാക് ജില്ലയിലെ ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. തകർന്ന് വീണ വിമാനത്തിന് തീപിടിച്ചതായും പ്രാദേശിക വക്താവ് വിശദമാക്കുന്നു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്.
കാട്ടുതീയില്‍ കുടുങ്ങിയ ഓസ്ട്രേലിയയിലെ മൃഗങ്ങള്‍ക്ക് ഇനി കയ്യുറയുടെ ആവശ്യമില്ല; കാരണം ഇതാണ്! ...
ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിൽ യാത്ര ചെയ്തിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തകര്‍ന്നു വീണ വിമാനം കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam