കൊവിഡ്; അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

Published : Apr 01, 2020, 07:00 AM ISTUpdated : Apr 01, 2020, 08:38 AM IST
കൊവിഡ്; അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

Synopsis

പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി.

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്‍വേ ജീവനക്കാരനായിരുന്നു ഡേവിഡ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു. 

ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ച്ചയെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കുറഞ്ഞത് ഒരുലക്ഷം പേരെങ്കിലും മരിക്കും. പ്രതിരോധന പ്രവർത്തനങ്ങൾ ഫലം കാണുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്ത് 2,40,000 പേര്‍ മരിക്കാന്‍ സാധ്യതയെന്നാണ് വൈറ്റ് ഹൈസ് വൃത്തങ്ങള്‍ പറയുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ