പത്താൻകോട്ട് ഭീകരാക്രമണ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Published : Oct 11, 2023, 12:19 PM ISTUpdated : Oct 11, 2023, 12:33 PM IST
പത്താൻകോട്ട് ഭീകരാക്രമണ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Synopsis

തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷാഹിദ് ലത്തീഫ്. പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിര എൻഐഎ യുഎപിഎ ചുമത്തിയിരുന്നു

ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എൻഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളിലൊരാളാണ് ഷാഹിദ്. പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷാഹിദ് ലത്തീഫ്. പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിര എൻഐഎ യുഎപിഎ ചുമത്തിയിരുന്നു. 1994ൽ ഇയാൾ ലഹരി, തീവ്രവാദക്കേസുകളിൽ ജമ്മുകശ്മീരിൽ അറസ്റ്റിലായിരുന്നു.

16 വർഷത്തെ ജയിൽവാസത്തിന് ശേഷം വാ​ഗാ അതിർത്തിയിലൂടെ നാടുകടത്തി. 2010ൽ ഇയാളെ ഭീകരരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് ഭീകരർ തട്ടിക്കൊണ്ടുപോയപ്പോൾ ഭീകരര്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്. 

Read More.... 'രാവിലെ ഉറക്കം ഉണര്‍ന്നത് തന്നെ ബോംബ് സ്ഫോടനങ്ങളിലേക്ക്': ഇസ്രയേല്‍ അനുഭവം വിവരിച്ച് നുഷ്രത്ത് ബറൂച്ച

പഞ്ചാബിലെ പത്താൻകോട്ട് സൈനിക  കേന്ദ്രത്തിലാണ് 2016ൽ ഭീകരാക്രണം നടന്നത്. സിവിലിയൻ അടക്കം എട്ട് ഇന്ത്യാക്കാർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സേനാ കേന്ദ്രത്തിലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലക്ഷ്യമിട്ടാണ് തീവ്രവാദികൾ എത്തിയതെങ്കിലും  ഈ മേഖലകളിലേക്ക് കടക്കാൻ അവ‍ർക്ക് ആയില്ല.

PREV
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം