താലിബാനുമായി സമാധാന ചർച്ചകൾക്കായുള്ള പദ്ധതി 'മരിച്ചു': ഡോണൾഡ് ട്രംപ്

By Web TeamFirst Published Sep 10, 2019, 9:30 AM IST
Highlights

സമാധാന ചർച്ച നടക്കാനിരിക്കെ താലിബാന്‍റെ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ അടക്കം 12 പേർ കൊല്ലപ്പെട്ടു. ഇതോടെ താലിബാനുമായുള്ള സമാധാന ചർച്ചയിൽ നിന്ന് അമേരിക്ക പിന്‍മാറുകയായിരുന്നു. 

വാഷിങ്ടൺ: താലിബാനുമായുള്ള സമാധാന ചർച്ചകൾക്കായുള്ള പദ്ധതി 'മരിച്ചു' കഴിഞ്ഞെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. താലിബാൻ നേതാക്കളുമായി രഹസ്യകേന്ദ്രത്തിൽ വച്ച് ഇന്നലെ നടത്താനിരുന്ന സമാധാന ചർച്ച ട്രംപ് റദ്ദാക്കിയിരുന്നു. ഇതിന്റെ പഞ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. നോർത്ത് കരോലിനയ്ക്ക് പുറപ്പെടും മുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാൽ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാം എന്നായിരുന്നു താലിബാന്‍റെ വാഗ്ദാനം. എന്നാൽ, സമാധാന ചർച്ച നടക്കാനിരിക്കെ താലിബാന്‍റെ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ അടക്കം 12 പേർ കൊല്ലപ്പെട്ടു. ഇതോടെ താലിബാനുമായുള്ള സമാധാന ചർച്ചയിൽ നിന്ന് പിന്‍മാറുകയായിരുന്നു. അതേസമയം അഫ്ഗാനിൽ നിന്നുള്ള സേനാപിൻമാറ്റം ഇപ്പോഴും പരിഗണനയിലുണ്ടെന്നും ട്രംപ് പറഞ്ഞു.

click me!