
കാബൂൾ: വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, 2 ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻ കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.
വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ, താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
അയ്യായിരത്തിലധികം പേർ വിമാനത്താവളത്തിന് അകത്ത് രക്ഷാവിമാനങ്ങൾ കാത്തിരിക്കുകയാണ്. ജർമ്മനിയും സ്പെയിനും ആസ്ട്രേലിയയും അടക്കം നാറ്റോ രാജ്യങ്ങൾ അഫ്ഗാനിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam