ഇനിയുള്ളത് 5400 ഓളം അമേരിക്കന്‍ പൗ​രന്മാര്‍; അഫ്‍‍ഗാന്‍ രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക

By Web TeamFirst Published Aug 27, 2021, 9:13 PM IST
Highlights

5400 ഓളം അമേരിക്കന്‍ പൌരന്മാരെയാണ് ഇനി അഫ്‍‍ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിക്കാനുള്ളതെന്നും വിശദീകരണം. 

വാഷിംഗ്ടണ്‍: അഫ്‍ഗാന്‍ രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക. ഇതുവരെ 1,11,000 പേരെ അഫ്‍ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്കുകള്‍. 5400 ഓളം അമേരിക്കന്‍ പൌരന്മാരെയാണ് ഇനി  ഒഴിപ്പിക്കാനുള്ളത്. അതേസമയം കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട  ചാവേർ സ്‌ഫോടനത്തിൽ  കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കൻ സൈനികരുമുണ്ട്. 

പത്ത് വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണിത്. സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും. ഇത് അമേരിക്ക മറക്കില്ലെന്നാണ്. എന്നാല്‍ കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ  ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്ക് എന്ത്  തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പക്ഷെ ബൈഡൻ വ്യക്തമാക്കിയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!