
മോസ്കോ: പെന്റഗൺ റഷ്യൻ സേനയുമായി ഹോട്ലൈൻ ബന്ധം സ്ഥാപിച്ചു. യുദ്ധസാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകളും ദുർവ്യഖ്യാനങ്ങളും നാറ്റോയുമായുള്ള പോരാട്ടത്തിലേക്ക് എത്താതിരിക്കാനുള്ള മുൻകരുതലാണ് ഹോട് ലൈൻ ബന്ധംമെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. നിർണായകമായ സുരക്ഷാ വിവരങ്ങൾ സംസാരിക്കുന്നതിനായി അമേരിക്ക ഇതുപോലെ പല വഴികളും ഉപയോഗിക്കുന്നുണ്ടെന്ന് റഷ്യൻ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആർടി ഡോട് കോമും റിപ്പോർട്ട് ചെയ്തു.
സപൊറീഷ്യ ആണവിനിലയത്തിൽ റഷ്യയുടെ ആക്രമണത്തിൽ ആശങ്കയിലായി ഏഷ്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. ജപ്പാൻ, സൗത്ത് കൊറിയ, ചൈന, ഹോങ്കോങ് എന്നീ പ്രധാന വിപണികളിൽ 2.2 ശതമാനം വരെ ഇടിവുണ്ടായി. നവംബറിന് ശേഷമുണ്ടായ വലിയ നഷ്ടം നേരിടുകയാണ് വിപണികൾ. റഷ്യ-യുക്രൈൻ ചർച്ചകളിൽ കാര്യമായ സമാധാന തീരുമാനം ഉണ്ടാകാത്തതിനാൽ യൂറോപ്യൻ വിപണികളിലും തിരിച്ചടി തുടരുകയാണ്. യുദ്ധത്തെ തുടർന്ന് വ്യാപാരം നിലച്ച മോസ്കോ ഓഹരി വിപണി ബുധനാഴ്ച്ച വരെ തൽസ്ഥിതി തുടരും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയത റഷ്യൻ ഓഹരികളുടെ വില 90 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. യുദ്ധം നീണ്ടുനിന്നേക്കുമെന്ന ആശങ്കയും വിപണിയെ ദീർഘകാലത്തേക്ക് ബാധിച്ചേക്കുമെന്ന ആശങ്ക തിരിച്ചടിയാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു
റഷ്യൻ മനുഷ്യാവകാശ പ്രസ്ഥാനമായ മെമ്മോറിയൽ ആസ്ഥാനത്ത് റഷ്യൻ പൊലീസ് റെയ്ഡ്. റഷ്യയിലടക്കം ഭരണകൂട ഭീകരതക്കെതിരായ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായ മെമ്മോറിയൽ അടയ്ക്കാൻ നേരത്തെ രഷ്യൻ സർക്കാർ ശ്രമിച്ചിരുന്നു. ആസ്ഥാനമടക്കം 2 സ്ഥലങ്ങളിലാണ് റെയഡ് നടക്കുന്നത്. കുടയേറ്റക്കാർക്കായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലും പരിശോധന നടക്കുകയാണ്. നേരത്തെ റഷ്യൻ സായുധ സേനയ്ക്കെതിരെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 15 വർഷം വരെ തടവു നൽകാനുള്ള ബിൽ സർക്കാർ പാസാക്കിയിരുന്നു
യുക്രെയ്നിലെ റഷ്യന്‍ ആക്രമണം കനത്തതോടെ നാറ്റോയുട സുപ്രധാന യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ്. യുക്രെയ്നും റഷ്യയും തമ്മിലുള്ള രണ്ടാംവട്ട സമാധാന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നാറ്റോ അംഗരാജ്യങ്ങള്‍ അടിയന്തരയോഗം ചേരുന്നത്. യുക്രൈയ്ന്‍ നാറ്റോയില്‍ ഇതുവരെ അംഗമല്ലാത്തതിനാല്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്നാണ് നാറ്റോനേരത്തെ പ്രഖ്യാപിച്ചത്. എങ്കിലും കിഴക്കന്‍ മേഖലയിലെ സൈനിക ബലം ശക്തിപ്പെടുത്തുമെന്ന് നിലപാടെടുത്തിരുന്നു
യുക്രെയ്നിലെക്കുള്ള ലോകാരോഗ്യ സംഘടനയുടെ വൈദ്യസഹായം എത്തിത്തുടങ്ങി. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോളണ്ടിലാണ് സഹായം എത്തിയത്. ഒന്നരലക്ഷം പേര്‍ക്ക് ആവശ്യമായ മരുന്നുകളും അടിയന്തര വൈദ്യസഹായത്തിന് ആവശ്യമായ ഉപകരണങ്ങളുമടങ്ങളുമാണ് ആദ്യ സഹയാത്തിലുള്ളത്. യുദ്ധത്തിന് മുന്‍പ് തന്നെ യുക്രെയ്നിലെ 23 ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകള്‍ ലോകാരോഗ്യ സംഘടന എത്തിച്ചിരുന്നു
റഷ്യയിൽ ഫേസ്ബുക്കിന്‍റെ പ്രവർത്തനത്തിൽ തടസ്സം നേരിടുന്നതായി റിപ്പോർട്ട്. യുദ്ധ വിരുദ്ധമായ പോസ്റ്റുകളടക്കം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായുള്ള നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിബിസിയടക്കം വിദേശ മാധ്യമങ്ങളുടെ സൈറ്റുകളും പല മേഖലകളിലും ലഭ്യമാകുന്നില്ല. ഇതിനിടെ റഷ്യയിലേക്കും ബെലറൂസിലേക്കുമുള്ള എല്ലാ കയറ്റുമതിയും കംപ്യൂട്ടർ ചിപ്പ് നിർമ്മാതാക്കളായ ഇന്‍റൽ അറിയിച്ചു.
യുക്രെയ്ൻ ജനതയ്ക്ക് സഹായമെത്തിക്കാനായി ധനസമാഹരണത്തിനും ഇന്‍റെൽ തുടക്കമിട്ടു. സോഫ്റ്റ്‍വെർ ഡെവലപ്പർമാരായ ഓട്ടോഡെസ്ക് റഷ്യയിലെ പ്രവർത്തനം നിർത്തി. അമേരിക്കൻ കന്പനിയായ എയർ BNB റഷ്യയിലെയും ബെലറൂസിലെയും പ്രവർത്തനങ്ങൾ നിർത്തി.ഇതിനിടെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് റഷ്യയുമായും ബെലറൂസുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തി.
വ്ലാദിമിർ പുട്ടിൻ്റെ അടുപ്പക്കാരായ കൂടുതൽ കോടീശ്വരന്മാർക്ക് എതിരെ ലോകരാജ്യങ്ങളുടെ ഉപരോധം. റഷ്യക്കാരായ എട്ട് ശത കോടീശ്വരന്മാർക്ക് ഉപരോധം ഏർപ്പെടുത്തിയ അമേരിക്ക അത് കൂടുതൽ പേരിലേക്ക് നീട്ടുമെന്ന് വ്യക്തമാക്കി. 36 രാജ്യങ്ങളുടെ വ്യോമയാന വിലക്ക് വന്നതോടെ റഷ്യയുടെ വിമാന സർവീസുകൾ കടുത്ത പ്രതിസന്ധിയിലാണ്. റഷ്യയുടെ ദേശീയ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും അമേരിക്ക അവസാനിപ്പിച്ചു. യൂറോപ്യൻ യൂണിയനും സമാന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പാരാലിമ്പിക്‌സിൽ നിന്ന് റഷ്യൻ താരങ്ങളെ വിലക്കാൻ ഒളിമ്പിക്സ് സമിതി തീരുമാനിച്ചിരുന്നു. പ്രമുഖ റഷ്യൻ ബാങ്കുകൾ സ്വിഫ്റ്റിൽ നിന്ന് പുറത്തായി. വിസ,മാസ്റ്റർ കാർഡുകളും റഷ്യയുമായുള്ള സഹകരണം അവസാനിപ്പിച്ചിട്ടുണ്ട്.
സൈന്യത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് തടവുശിക്ഷ നൽകാനുള്ള നിയമം പാസ്സാക്കി റഷ്യൻ പാർലമെന്‍റ്. വ്യാജപ്രചാരണം നടത്തുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാം. പിഴ ചുമത്താനുള്ള വകുപ്പുകളും നിയമത്തിലുണ്ട്. ഇതുവഴി സൈന്യത്തിന് അപകീർത്തികരമായതോ സൈനിക നടപടിക്കെതിരായതോ ആയ പ്രസ്താവനകളെ തടയുകയാണ് ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ചേർണിഹിവിലെ ജനവാസ കേന്ദ്രത്തിൽ ഇന്നലെ റഷ്യ നടത്തിയ ആക്രമണത്തിൽ മരണം 47 ആയി. നേരത്തെ 33 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചിരുന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam