ഇന്ത്യയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലും പോൺ സൈറ്റുകൾക്ക് നിരോധനം; വിലക്കിന്റെ തീയ്യതി സർക്കാർ കുറിച്ചു

By Web TeamFirst Published Apr 17, 2019, 5:51 PM IST
Highlights

നീലച്ചിത്രങ്ങൾ കാണ്ടേ മതിയാവൂ എന്നാണെങ്കിൽ തന്റെ പേരും വിലാസവും ജന്മദിനവും ഉൾപ്പടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തണം എന്നാണ് നിർദ്ദേശം

ലണ്ടൻ: ഇന്ത്യയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലും പോൺ വെബ്സൈറ്റുകൾക്ക് വിലക്ക്. എന്നാൽ 18 വയസ്സിന് താഴെ പ്രായമുള്ളവർ നീലച്ചിത്ര ഉള്ളടക്കമുള്ള വെബ്സൈറ്റുകൾക്ക് ധാരാളമായി അടിമപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നീലച്ചിത്രങ്ങൾ കാണ്ടേ മതിയാവൂ എന്നാണെങ്കിൽ തന്റെ പേരും വിലാസവും ജന്മദിനവും ഉൾപ്പടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തണം എന്നാണ് നിർദ്ദേശം.

നിയമം പാലിക്കാൻ വെബ്സൈറ്റുകൾ തയ്യാറായില്ലെങ്കിൽ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾക്ക് താഴ് വീഴും. കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണമെന്നാണ് സർക്കാരിന്റെ വിശദീകരണം.

സൗജന്യ ഇന്റർനെറ്റ് സേവനം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യ പ്രവർത്തകർ ഈ നിയന്ത്രണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോൺ കാണാനാഗ്രഹിക്കുന്ന 18 ന് മുകളിൽ  പ്രായമുള്ളവരുടെ വ്യക്തിവിവരങ്ങൾ ലീക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഇവർ ഉയർത്തിക്കാട്ടുന്നു. ജൂലൈ 15 നാണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.

ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനാണ് തീരുമാനം എടുത്തിരിക്കുന്നത്. 2018 ജൂലൈയിലാണ് ഇവർക്ക് ഇന്റർനെറ്റിൽ എങ്ങിനെ പോൺ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാമെന്ന് പഠിക്കാൻ ചുമതലപ്പെടുത്തിയത്. ഉള്ളടക്കങ്ങൾ നിരോധിക്കുന്നത് ഫലപ്രദമാകാനിടയില്ലെന്ന് കണ്ടാണ് പുതിയ തീരുമാനം,

click me!