ഫിലിപ്പീന്‍സില്‍ 85 യാത്രക്കാരുമായി സൈനിക വിമാനം തകര്‍ന്നു

Published : Jul 04, 2021, 11:51 AM ISTUpdated : Jul 04, 2021, 12:51 PM IST
ഫിലിപ്പീന്‍സില്‍ 85 യാത്രക്കാരുമായി സൈനിക വിമാനം തകര്‍ന്നു

Synopsis

മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി.  

മനില: ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നു. സി-130 എന്ന വിമാനമാണ് തകര്‍ന്നത്. 15 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി ജനറല്‍ സിറിലിറ്റോ സൊബെജാന അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മാറ്റുന്നതിനിടെയാണ് അപകടം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം