പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈൻസ് പ്രസിഡന്റ്

Published : Jun 01, 2019, 09:47 AM ISTUpdated : Jun 01, 2019, 09:54 AM IST
പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈൻസ് പ്രസിഡന്റ്

Synopsis

സ്വവര്‍ഗ്ഗാനുരാഗി ആകാതിരിക്കാൻ സുന്ദരികളായ യുവതികൾ തന്നെ സഹായിക്കുന്നുവെന്നായിരുന്നു യുവതികളെ ചുംബിക്കുന്നതിനിടെ റോഡ്രി​ഗോയുടെ പരാമർശം. 

ടോക്കിയോ: പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രി​ഗോ ഡ്യുത്തേർത്ത്. ജപ്പാനിലെ ടോക്കിയോയിൽ വച്ച് നടന്ന പരിപാടിയിൽ ഫിലിപ്പൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് സ​ദസ്സിലുണ്ടായിരുന്ന അഞ്ച് യുവതികളെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി അദ്ദേഹം ചുംബിച്ചത്.

സ്വവര്‍ഗ്ഗാനുരാഗി ആകാതിരിക്കാൻ സുന്ദരികളായ യുവതികൾ തന്നെ സഹായിക്കുന്നുവെന്നായിരുന്നു യുവതികളെ ചുംബിക്കുന്നതിനിടെ റോഡ്രി​ഗോയുടെ പരാമർശം. ഫിലിപ്പൈൻസ് സെനറ്റർ അന്റോണിയോ ത്രില്ലാൻസിനെ വിമർശിച്ചായിരുന്നു റോഡ്രി​ഗോയുടെ പരാമർശം.  ദീർഘക്കാലമായി ഒപ്പമുള്ള തന്റെ പങ്കാളിക്ക് മുന്നിൽ‌വച്ചാണ് റോഡ്രി​ഗോ പരസ്യമായി ചുംബനം നടത്തിയത്.

സ്റ്റേജിലേക്ക് വിളിച്ച് വരുത്തിയ ഒന്നാമത്തെ യുവതി റോഡ്രി​ഗോയുടെ ചുംബനം ഏറ്റുവാങ്ങാൻ മടിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ബാക്കിയുള്ളവർ റോഡ്രി​ഗോയുടെ ചുംബനം സന്തോഷത്തോടെ സ്വീകരിക്കുകയും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. 2018-ൽ സിയോളിൽവച്ച് വിവാഹിതയായ യുവതിയെ പരസ്യമായി ചുംബിച്ചതിനെ തുടർന്ന് രൂക്ഷവിമർശനമാണ് റോഡ്രി​ഗോയ്ക്കെതിരെ ഉയർന്നത്.  

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു