അടിച്ച് ഫിറ്റായി കാലുപോലും നിലത്തുറയ്ക്കാതെ പൈലറ്റ്, കോക്പിറ്റ് പരിശോധനക്കിടെ അറസ്റ്റിലായി

Published : Jan 17, 2025, 01:20 PM ISTUpdated : Jan 17, 2025, 01:21 PM IST
അടിച്ച് ഫിറ്റായി കാലുപോലും നിലത്തുറയ്ക്കാതെ പൈലറ്റ്, കോക്പിറ്റ് പരിശോധനക്കിടെ അറസ്റ്റിലായി

Synopsis

തലേന്ന് രാത്രി ഏതാനും ബിയറുകൾ മാത്രമാണ് കഴിച്ചതെന്ന് പൈലറ്റ്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ കോക്പിറ്റിൽ നിന്ന് അറസ്റ്റ്

ജോർജ്ജിയ: മദ്യപിച്ച് ഫിറ്റായി കാല് പോലും നിലത്തുറയ്ക്കാത്ത രീതിയിൽ യാത്രാവിമാനം പറത്താനെത്തിയ പൈലറ്റ് അറസ്റ്റിൽ. അമേരിക്കയിലെ ജോർജ്ജിയയിലാണ് സംഭവം. ജോർജ്ജിയയിൽ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ പൈലറ്റാണ് വെള്ളമടിച്ച് ഫിറ്റായി എത്തിയത്. പൈലറ്റിനെ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിന് പിന്നാലെ മണിക്കൂറുകളാണ് വിമാനം വൈകിയത്. 

സൌത്ത് വെസ്റ്റ് എയർലൈനിന്റെ 52 വയസുള്ള പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് ബുധനാഴ്ച അറസ്റ്റിലായത്. മദ്യം മണക്കുന്ന രീതിയിൽ എത്തിയ പൈലറ്റിനെ വൈദ്യ പരിശോധന അടക്കമുള്ളവയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളെ ജോലിയിൽ നിന്ന് നീക്കിയതായും യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിൽ ക്ഷമാപണം നടത്തുന്നതായും സൈത്ത് വെസ്റ്റ് എയർലൈൻ പ്രതികരിച്ചു. പുലർച്ചെ 6.05ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് പുതിയ പൈലറ്റിനെ എത്തിച്ച് വൈകിയാണ് സർവ്വീസ് നടത്തിയത്. 

'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്', കേരളത്തിൽ ജനുവരി 19ന് റദ്ദാക്കിയത് 6 ട്രെയിനുകൾ, 4 ട്രെയിനുകൾക്ക് നിയന്ത്രണം

വൈദ്യ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന്റെ പ്രീ ഫൈറ്റ് പരിശോധനകൾ നടത്തുന്നതിനിടെയാണ് പൈലറ്റ് അറസ്റ്റിലായത്. ജെറ്റ് ബ്രിഡ്ജിൽ വച്ച് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ട ശേഷം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചാണ് പൈലറ്റ് കോക്പിറ്റിൽ എത്തിയത്. രാത്രിയിൽ ഏതാനും ബിയർ മാത്രമാണ് കുടിച്ചതെന്നാണ് പൈലറ്റ് വിശദമാക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ പേപ്പറുകളിൽ ഒപ്പിടാൻ പോലും സാധിക്കാതിരുന്ന പൈലറ്റിനെ കോക്പിറ്റിൽ നിന്ന് ഇറക്കിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി