
ഹുസ്റ്റൺ: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പ്രൈവറ്റ് വിമാനം കത്തിമർന്നു. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21 പേരും അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. രണ്ടുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അപകടം. മക്ഡൊണൽ ഡഗ്ലസ് എംഡി-87 ചെറു വിമാനത്തളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കവെയാണ് അപകടത്തിൽ പെട്ടത്.
ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയിലായിരുന്ന ഫ്ലയർ ബിൽഡേഴ്സ ഉടമ അലൻ ക്രെന്റിന്റെ സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. മേജർ ലീഗ് ബേസ്ബോളിന്റെ അമേരിക്കൻ ലീഗ് ചാമ്പ്യൻഷിപ്പ് സീരീസ് ഗെയിം-4 ൽ ഹൂസ്റ്റൺ ആസ്ട്രോസ് റെഡ് സോക്സ് കളിക്കുന്നത് കാണാനുള്ള യാത്രയായിരുന്നു ഇത്.
ആയുധശേഖരവുമായി ഭീകരർ വനമേഖലയിൽ, പൂഞ്ചിൽ പത്താം ദിനവും സൈന്യത്തിന്റെ തെരച്ചിൽ
അപകടത്തിന്‍റെ കാരണം പരിശോധിച്ച് വരികയാണെന്ന് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സംഭവം നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുമെന്നും എഫ്എഎ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam