വിമാനം ഉയർന്നുപറന്ന് 37,000 അടി ഉയരത്തിൽ, പെട്ടെന്ന് ഒരു ക്രൂ മിസിങ്, പിന്നീട് കണ്ടത് കുളിമുറിയിലെ നഗ്ന നൃത്തം

Published : Jun 01, 2025, 10:06 PM IST
വിമാനം ഉയർന്നുപറന്ന് 37,000 അടി ഉയരത്തിൽ, പെട്ടെന്ന് ഒരു ക്രൂ മിസിങ്, പിന്നീട് കണ്ടത് കുളിമുറിയിലെ നഗ്ന നൃത്തം

Synopsis

ബ്രിട്ടീഷ് എയർവേസിന്റെ സൂപ്പർജംബോ എയർബസ് എ380 വിമാനത്തിലാണ് സംഭവം.   

ലണ്ടൻ: പറന്നുയർന്ന വിമാനത്തിൽ നിന്ന് യാത്രക്കിടെ ഫ്ലൈറ്റ് അറ്റൻഡന്റിനെ കാണാതായി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയപ്പോൾ കയ്യോടെ സസ്പെൻഷൻ അടിച്ചുകിട്ടി. ബ്രിട്ടീഷ് എയർവേസിന്റെ സൂപ്പർജംബോ എയർബസ് എ380 വിമാനത്തിലാണ് സംഭവം.   

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ ഭക്ഷണ സമയത്തായിരുന്നു ഈ പുരുഷ ക്യാബിൻ ക്രൂ അംഗത്തെ കാണാതായത്. തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ അന്വേഷി ച്ചു നടന്നു. ഒടുവിൽ ക്ലബ് വേൾഡ് ക്യാബിന്റെ ബാത്റൂമിൽ നഗ്നനായി നൃത്തം ചെയ്യുന്നതാണ് സഹപ്രവർത്തകർ കണ്ടെത്തിയതെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്തു.

അസാധാരണമായി പെരുമാറുന്ന അദ്ദേഹത്തെ ജീവനക്കാർ വസ്ത്രം ധരിപ്പിക്കുകയും പിന്നീടുള്ള പത്ത് മണിക്കൂർ നേരം ഒരു സീറ്റിൽ കെട്ടിയിടുകയും ചെയ്യേണ്ടി വന്നു. വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു, പക്ഷേ ഈ മനുഷ്യൻ അതിനേക്കാൾ ഹൈ (ലഹരിയിലായിരുന്നു)  എന്ന് ഒരു ജീവനക്കാരൻ ഔട്ട്ലെറ്റിനോട് പറഞ്ഞു. ജോലി സമയത്ത് ഇയാൾ മയക്കുമരുന്ന് കഴിച്ചുവെന്ന് കരുതുന്നു. ഇത് അസാധാരണമായ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

470 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം  ഞായറാഴ്ച രാവിലെ 11 മണിക്ക് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. അവിടെ പോലീസും മെഡിക്കൽ ജീവനക്കാരും വിമാനത്താവളത്തിൽ ഈ അബോധാവസ്ഥയിലായിരുന്ന ഫ്ലൈറ്റ് അറ്റൻഡൻ്റിനെ കാത്തുനിൽക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം, അദ്ദേഹത്തെ ഒരു വീൽചെയറിൽ ഇരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 ഒരു ഡബിൾ ഡെക്കർ എയർബസ് ആണ്. 

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്