
വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മോദി ജിവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
വൈറ്റ് ഹൗസിന് അഞ്ചുകിലോമീറ്റര്‍ അകെലെയാണ് 67 പേര്‍ മരിക്കാനിടയായ വിമാനാപകടം നടന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ യാത്രാവിമാനം ബ്ലാക് ഹോക് സൈനിക കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത് 3 സൈനികരാണ്. അമേരിക്കന്‍ സമയം രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. ആരും ജിവനോടെ രക്ഷപ്പെടാന്‍ സാധ്യയില്ലെന്ന് തിരച്ചിലിനിടെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കടുത്ത തണുപ്പ് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ കണ്ടെടുത്തത് ഇരുപത്തിയെട്ട് മൃതദേഹങ്ങളാണ്.
Read More:ആകാശ ദുരന്തത്തിൽ മരണം 67; കണ്ടെടുത്തത് 40 മൃതദേഹങ്ങൾ; എല്ലാം ബൈഡൻ ഭരണത്തിൻ്റെ കുഴപ്പമെന്ന് ട്രംപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam