ആസിയാൻ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും, യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യ കൂടിക്കാഴ്ച; വ്യാപാര കരാറിലടക്കം പ്രതീക്ഷ

Published : Nov 05, 2026, 08:08 AM IST
pm modi trump call us india trade deal delay tariff explained

Synopsis

അടുത്ത ആഴ്ചയാണ് പ്രധാനമന്ത്രി മനിലയിലേക്ക് പോകുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലം ശുഭാപ്തി വിശ്വാസം നൽകുന്നതാണെന്നാണ് വിലയിരുത്തുന്നത്. വീസ, താരിഫ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ നിലപാടിന് അംഗീകാരം നേടാൻ സഹായിച്ചേക്കുമെന്നും വ്യാപാര കരാറിലെ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിക്കാൻ ആകുമെന്നും വിലയിരുത്തുന്നു.

മനില: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ (ആസിയാന്‍) ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫിലിപ്പൈന്‍സിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കണ്ടേക്കും. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകുമിത്. ട്രംപ് മനിലയിൽ എത്തുന്നുണ്ടെങ്കിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. പ്രധാനമന്ത്രി അടുത്ത ആഴ്ചയാണ് മനിലയിലേക്ക് പോകുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലം ശുഭാപ്തി വിശ്വാസം നൽകുന്നതാണെന്നാണ് ഉന്നത വൃത്തങ്ങൾ വിലയിരുത്തുന്നത്.

വീസ, താരിഫ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ നിലപാടിന് അംഗീകാരം നേടാൻ സഹായിച്ചേക്കുമെന്നും വ്യാപാര കരാറിലെ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിക്കാൻ ആകുമെന്നും പ്രതീക്ഷിക്കുന്നതായും വിലയിരുത്തുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ട്രംപിന്റെ അടുത്ത നീക്കം എന്ത് എന്നത് പ്രധാനമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ചില ഡെമോക്രാറ്റിക് അംഗങ്ങൾ ഇന്ത്യയ്ക്കകത്തെ വിഷയങ്ങളിൽ നിലപാട് കടിപ്പിച്ചേക്കാമെന്നും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ ട്രംപിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിയിക്കും ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഭരണപരമായ ആഭ്യന്തര വിഷയങ്ങളിൽ കോൺഗ്രസിന്റെ പിന്തുണ നഷ്ടപ്പെടുന്നതോടെ, ട്രംപിന്റെ മുൻഗണനകൾ വിദേശ വ്യാപാര കരാറുകളിലേക്ക് മാറിയേക്കാം. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം, അമേരിക്കൻ കാർഷിക-വ്യവസായ മേഖലകൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്ന തരം കരാറുകൾ വേഗത്തിൽ ഒപ്പുവെക്കാൻ ട്രംപ് എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ചേക്കാം. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവുകൾ നൽകണമെന്ന് യുഎസ് ആവശ്യപ്പെടുമ്പോഴും, സ്വന്തം സാമ്പത്തിക സുരക്ഷയും കർഷകരുടെയും പ്രാദേശിക വ്യവസായങ്ങളുടെയും താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള തികച്ചും പരസ്പരപൂരകമായ കരാറിനാണ് ഇന്ത്യ ഊന്നൽ നൽകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രയേലി - അറബ് വംശജർക്കെതിരെ നെതന്യാഹു; ലക്ഷ്യം ജൂത - അറബ് സഖ്യ സാധ്യത ഇല്ലാതാക്കുകയോ?
കാലടി സർവകലാശാലയിലെ പരീക്ഷ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി, കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തന്നെ പരി​ഗണിക്കട്ടെ