ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയുമായുള്ള കൂടിക്കാഴ്ച നരേന്ദ്രമോദി റദ്ദാക്കി

Published : Jun 14, 2019, 09:01 PM ISTUpdated : Jun 14, 2019, 09:42 PM IST
ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയുമായുള്ള കൂടിക്കാഴ്ച നരേന്ദ്രമോദി റദ്ദാക്കി

Synopsis

ഉച്ചകോടിയുടെ നടപടികൾ നീണ്ടു പോയതാണ് ചർച്ച റദ്ദാക്കാൻ കാരണമെന്നാണ് സൂചന.

ബിഷ്ക്കെക്ക്: ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ബിഷ്ക്കെക്കിൽ ഷാങ്ഹായി സഹകരണ ഉച്ചകോടി കഴിഞ്ഞാണ് ഇരുവരും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചകോടിയുടെ നടപടികൾ നീണ്ടു പോയതാണ് ചർച്ച റദ്ദാക്കാൻ കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 

ഗൾഫിൽ എണ്ണകപ്പലുകൾ തകർത്തതിനെ തുടർന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കുമ്പോഴാണ് കൂടിക്കാഴ്ച റദ്ദാക്കാനുള്ള ഇന്ത്യൻ തീരുമാനം. കിർഗിസ്ഥാൻ പ്രസിഡന്‍റുമായി അതേസമയം മോദി ചർച്ച നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

7ാം ദിവസവും തുടർന്ന് പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്
രണ്ട് ആശുപത്രികൾ മരിച്ചെന്ന് വിധിയെഴുതി, 21 ദിവസം വെന്റിലേറ്ററിൽ', മരണത്തെ തോൽപ്പിച്ച് ഐഎഎസ് റാങ്കിലേക്ക് ആതിരയുടെ മാസ് എൻട്രി