
വത്തിക്കാന്‍ സിറ്റി: രുചികരമായ ഭക്ഷണവും ലൈംഗികതയും ആസ്വദിക്കുന്നത് പാപമല്ലെന്നും ദൈവികമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റെല്ലാ ആനന്ദങ്ങള്‍ പോലെ തന്നെ ഇവയും ദൈവത്തില്‍ നിന്നും നമുക്ക് നേരിട്ട് ലഭിച്ച സമ്മാനങ്ങളാണെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. ഇറ്റാലിയന്‍ എഴുത്തുകാരനായ കാര്‍ലോ പെട്രിനിയുമായുള്ള അഭിമുഖത്തിലാണ് മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്.
ലൈംഗിക ആനന്ദം സ്‌നേഹത്തെ കൂടുതല്‍ മനോഹരമാക്കുകയും മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുകയും ചെയ്യുന്നു. ആനന്ദം ദൈവത്തില്‍ നിന്ന് നേരിട്ട് വരുന്നതാണ്. അത് കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റ് വ്യത്യാസമില്ലെന്നും തികച്ചും ദൈവികമാണെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പെട്രിനിയുടെ 'ടെറഫ്യൂചുറ' എന്ന പുസ്തകം പുറത്തിറങ്ങിയത്.
രുചികരമായ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ആനന്ദവും പാപമല്ലെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. അമിതമായ ധാര്‍മികത പലപ്പോഴും സഭക്ക് ദോഷം ചെയ്തിട്ടുണ്ട്. മാനുഷികമല്ലാത്ത അശ്ലീല ആനന്ദത്തെ സഭ അപലപിച്ചിട്ടുണ്ട്. അതേസമയം, ലളിതവും മാനുഷികവുമായ എല്ലാ ആനന്ദങ്ങളെയും സ്വീകരിച്ചിട്ടുമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. ലൈംഗിതകയെ പാപമാക്കി ചിത്രീകരിച്ചത് ക്രിസ്ത്യന്‍ സന്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ചതുകൊണ്ടാണെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam