Latest Videos

കൊവിഡ്-19: മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രാര്‍ത്ഥന ലൈവ് സ്ട്രീം വഴി

By Web TeamFirst Published Mar 7, 2020, 9:03 PM IST
Highlights

ഇറ്റലിയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 6000 പേര്‍ക്ക് വൈറസ് ബാധിക്കുകയും 145 പേര്‍ മരിക്കുകയും ചെയ്തു. 

വത്തിക്കാന്‍ സിറ്റി: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥന വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ ജനാലക്കരികില്‍ നിന്നായിരുന്നു മാര്‍പ്പാപ്പ എയ്ഞ്ചല്‍സ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. 

ഇറ്റലിയില്‍ കൊവിഡ്-19 വ്യാപകമായ പടരുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥന വീഡിയോ വഴിയാക്കിയത്. വത്തിക്കാന്‍ ന്യൂസ് പ്രാര്‍ത്ഥന തല്‍സമയം സംപ്രേഷണം ചെയ്യും. മാര്‍പ്പാപ്പക്കും നേരത്തെ പനിയും ബാധിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ അദ്ദേഹം ചുമക്കുകയും ചെയ്തു. തുടര്‍ന്ന് ഒരാഴ്ചയായി വിശ്രമിത്തിലായിരുന്നു. മാര്‍പ്പാപ്പയും കൊറോണ പരിശോധന നടത്തി. മാര്‍പ്പപ്പയുടെ പനിയും ചുമയും പൂര്‍ണമായി ഭേദമായിട്ടില്ല. വത്തിക്കാന് പുറത്തുള്ള സെന്‍റ് മാര്‍ത്താസ് ഗസ്റ്റ് ഹൗസിലാണ് പോപ് ഇപ്പോള്‍ കൂടുതല്‍ താമസിക്കുന്നത്. മാര്‍പ്പാപ്പയുടെ മറ്റ് പരിപാടികളും മാറ്റിയേക്കും.

ഇറ്റലിയില്‍ കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 6000 പേര്‍ക്ക് വൈറസ് ബാധിക്കുകയും 145 പേര്‍ മരിക്കുകയും ചെയ്തു. 

click me!