ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ

By Web TeamFirst Published Jul 4, 2021, 9:12 PM IST
Highlights

റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ്  ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടക്കുക

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ. വൻകുടലിലെ രോഗത്തിനാണ് 84 കാരനായ പോപ്പിന് ശസ്ത്രക്രിയ നടത്തുന്നത്. 

റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ്  ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടക്കുക. ഇവിടെയാണ് സ്ഥിരമായി മാർപാപ്പമാരെ ചികിത്സിക്കുന്നത്.  2013 ൽ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

ഇന്ന് രാവിലെയും അദ്ദേഹം സെന്റ് പീറ്റേർസ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സെപ്തംബറിൽ സ്ലോവാക്കിയയും ബുഡാപെസ്റ്റും സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചെറുപ്പത്തിൽ ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം അറുത്തുമാറ്റിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ ഈ ശസ്ത്രക്രിയയെ തുടർന്ന് ഇദ്ദേഹത്തിന് ഇടയ്ക്ക് ശ്വാസതടസം അനുഭവപ്പെടാറുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!