
വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽനിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധനചെയ്ത് സംസാരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ എത്തിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികൾ ആഹ്ലാദാരവം മുഴക്കി. വിശ്വാസികളെ അദ്ദേഹം കൈവിശീ അഭിവാദ്യം ചെയ്തു. തുടർന്ന് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് മാർപാപ്പ വിശ്വാസികളോട് പറഞ്ഞു. ഡോക്ടർമാർക്കും നഴ്സുമാർക്കും ജെമിലി ആശുപത്രിയിലെ ജീവനക്കാർക്കും പ്രത്യേകം നന്ദി. ഈ അനുഭവം അസുഖങ്ങളിൽ ബുദ്ധിമുട്ടുന്നവരോട് കൂടുതൽ അടുപ്പിച്ചു. പ്രതിസന്ധിഘട്ടം പിന്നിട്ട സ്ഥിതിക്ക് ഇനി ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തും. ദൈവത്തിന്റെയും നിങ്ങളുടെ പ്രാർഥനയുടെയും സഹായത്തോടെ തന്റെ കർത്തവ്യങ്ങളിൽ മുഴുകുമെന്നും മാർപാപ്പ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചത്. വലത് ശ്വാസകോശത്തിന്റെ താഴെയുണ്ടായിരുന്ന മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തതായും വത്തിക്കാൻ അറിയിച്ചിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു മാർപാപ്പയുടെ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസമാണ് ആശുപത്രിവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam