ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ:ചികിത്സ തുടരും

Published : Oct 19, 2026, 01:19 AM IST
Leo XIV

Synopsis

ശ്വാസകോശ അർബുദ ശസ്ത്രക്രിയക്ക് ശേഷം ലിയോ പതിനാലാമൻ മാർപ്പാപ്പ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്തു. തനിക്കായി പ്രാർത്ഥിച്ചവർക്കും ജെമിലി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രതിസന്ധിഘട്ടം പിന്നിട്ടതിനാൽ അദ്ദേഹം ഉടൻ തന്നെ ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തും.

വത്തിക്കാൻ സിറ്റി: അർബുദ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെയായിരുന്നു അഭിസംബോധന. കഴിഞ്ഞ ദിവസങ്ങളിൽ തനിക്കായി പ്രാർത്ഥിച്ച വിശ്വാസികള്‍ക്ക് മാർപ്പാപ്പ നന്ദി പറഞ്ഞു. ജെമിലി ആശുപത്രിയിലെ ഡോക്ടമാർക്കും, നഴ്സുമാർക്കും, മറ്റ് ജീവനക്കാർക്കും പ്രത്യേക നന്ദിയുമറിയിച്ചു. അസുഖം ബാധിച്ച് ബുദ്ധിമുട്ടുകളനുഭവിക്കുന്നവരോട് ഈ രോഗാനുഭവം തന്നെ കൂടുതൽ അടുപ്പിച്ചുവെന്നും മാർപ്പാപ്പ പറഞ്ഞു. പ്രതിസന്ധിഘട്ടം പിന്നിട്ട സ്ഥിതിക്ക് ഇനി മെല്ലെ ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തുമെന്നാണ് ലിയോ പതിനാലാമൻ്റെ അറിയിപ്പ്. ശ്വാസകോശ അർബുദ ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഇന്നലെയാണ് മാർപ്പാപ്പ ജെമിലി ആശുപത്രി വിട്ടത്. വരും ദിവസങ്ങളിലും ചികിത്സ തുടരുമെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പള്ളിയിൽ കുർബാനയ്ക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
ഹൂത്തി ആക്രമണം: സൗദിക്ക് സൈനിക പിന്തുണ നൽകാൻ തയ്യാറെന്ന് ആവർത്തിച്ച് ഈജിപ്ത്; നജ്റാനിൽ ഹെലികോപ്റ്റർ തകർന്നുവീണതായി സ്ഥിരീകരണം