
ക്വിറ്റോ: പള്ളിയിൽ കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വയാക്വിലിലെ കത്തോലിക്ക ദേവാലയത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെൽ പെർപെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാദർ പാട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തിൽ മരിച്ചതെന്ന് ഗ്വയാക്വിൽ അതിരൂപത ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച പള്ളിയിൽ കുർബാന നടക്കുന്നതിനിടെയായിരുന്നു സംഭവം.
അൾത്താരയിൽനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വൈദികൻ. ഇതിനിടെയാണ് അൾത്താരയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് വൈദികന്റെ തലയിലേക്കും ദേഹത്തേക്കും വീണത്. സാമൂഹികമാധ്യമങ്ങളിലൂടെ കുർബാനയുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നതിനാൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam