'സ്വവര്‍ഗാനുരാഗികളും ദൈവത്തിന്‍റെ മക്കൾ'; വിപ്ലവകരമായ നിലപാടുമായി മാര്‍പ്പാപ്പ

Published : Oct 21, 2020, 10:01 PM ISTUpdated : Oct 21, 2020, 10:25 PM IST
'സ്വവര്‍ഗാനുരാഗികളും ദൈവത്തിന്‍റെ മക്കൾ'; വിപ്ലവകരമായ നിലപാടുമായി മാര്‍പ്പാപ്പ

Synopsis

സ്വവര്‍​ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ഇതാദ്യമായിട്ടാണ് എല്‍ജിബിടി വിഷയത്തില്‍ വ്യക്തമായ നിലപാട് പോപ്പ് പ്രഖ്യാപിക്കുന്നത്.

വത്തിക്കാന്‍ സിറ്റി: സ്വവര്‍​ഗ ബന്ധങ്ങള്‍ അധാര്‍മികമെന്ന മുന്‍​ഗാമികളുടെ നിലപാട് തിരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍​ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് എല്‍ജിബിടി വിഷയത്തില്‍ വ്യക്തമായ നിലപാട് പോപ്പ് പ്രഖ്യാപിക്കുന്നത്.

റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാര്‍പ്പാപ്പ വിപ്ലവകരമായ നിലപാട് എടുത്തത്. സ്വവര്‍​ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്‍റെ മക്കളാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വർഷത്തേക്ക് 90 ബില്യൺ യൂറോ; റഷ്യയെ പിണക്കാതെ യുക്രൈയ്ന് താത്കാലിക ഫണ്ട് ഉറപ്പാക്കി യൂറോപ്പ്
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ