​ഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു; മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ച് പോർച്ചു​ഗൽ ആരോ​ഗ്യമന്ത്രി

Published : Sep 01, 2022, 12:09 PM ISTUpdated : Sep 01, 2022, 12:20 PM IST
 ​ഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു; മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ച് പോർച്ചു​ഗൽ ആരോ​ഗ്യമന്ത്രി

Synopsis

ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ഗര്‍ഭസുരക്ഷ- നവജാത ശിശു സംരക്ഷണം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യവും കൂടിയുണ്ടായിരുന്നു. 

പോർച്ചു​ഗൽ: പോർച്ചു​ഗലിൽ പൂർണ്ണ​ഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി മരണപ്പെട്ട സംഭവത്തെ തുടർന്ന് പോർച്ചു​ഗൽ ആരോ​ഗ്യമന്ത്രി മാർത്ത ടെമിഡോ രാജി വെച്ചു. 34 വയസ്സുള്ള  യുവതിയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെയായിരുന്നു ആരോ​ഗ്യമന്ത്രി മാർത്തയുടെ രാജി. ലിസ്ബണിലെ ആശുപത്രിയിൽ നിന്ന് സാന്താ മരിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വെച്ചു തന്നെ യുവതിയുടെ അവസ്ഥ വഷളായി. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയെ രക്ഷിക്കാൻ  കഴിഞ്ഞില്ല. ലിസ്ബണിലെ ആശുപത്രിയിൽ നവജാത ശിശു പരിപാലന വിഭാ​ഗത്തിൽ സ്ഥലമില്ലാത്തതിനാലാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഐഎസ്ആർഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോ​ഗ്യമന്ത്രി മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു. രാജ്യത്തെ ആരോ​ഗ്യമേഖലയെ മെച്ചെപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2018 ലാണ് മാർത്ത ടെമിഡോ ആരോ​ഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ വിജയകരമായി വാക്സിൻ വിതരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ അഭാവത്തിൽ അടിയന്തര പ്രസവ സേവനങ്ങൾ താത്ക്കാലികമായി നിർത്തലാക്കിയ സാഹചര്യമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. മാത്രമല്ല, ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ഗര്‍ഭസുരക്ഷ- നവജാത ശിശു സംരക്ഷണം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യവും കൂടിയുണ്ടായിരുന്നു. മാർത്തയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചു. യുവതിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

പെരെസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റും ലോകത്തിന് പഠിപ്പിച്ച ഗോര്‍ബച്ചേവ്, സോവിയേറ്റ് യൂണിയന് ആരായിരുന്നു?

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം