പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം; ആഗോളതലത്തിൽ ചർച്ചയായി വാർത്തയും ചിത്രവും

Published : Jul 14, 2026, 02:42 AM IST
Trump and Netanyahu

Synopsis

'ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത്' എന്ന തലക്കെട്ടിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഇറാൻ മാധ്യമമായ 'ഹംഷഹ്രി' വധഭീഷണി മുഴക്കി.

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അപ്രതീക്ഷിത മരണം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഇറാൻ മാധ്യമം രംഗത്ത്. ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത് എന്ന തലക്കെട്ടിൽ പുറത്തുവന്ന വാർത്തയും ചിത്രവും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ട്രംപിനും നെതന്യാഹുവിനും നേരെ പെട്ടെന്നുള്ള മരണം പ്രവചിച്ചും മുന്നറിയിപ്പ് നൽകിയും ഇറാൻ മാധ്യമമായ 'ഹംഷഹ്രി' പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആഗോള തലത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 'ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത്' അഥവാ പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ എന്ന കൃത്യമായ തലക്കെട്ടോടെയാണ് ഈ മാധ്യമം വാർത്തയും ചിത്രവും പുറത്തുവിട്ടിരിക്കുന്നത്.

മാധ്യമം പ്രസിദ്ധീകരിച്ച ചിത്രത്തിൽ, അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രാമിന്റെ ചിത്രം കൈകളിൽ പിടിച്ചുനിൽക്കുന്ന ഡോണൾഡ് ട്രംപാണുള്ളത്. ട്രംപിന് സമീപത്തായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നിൽക്കുന്നതായും കാണാം. അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രാമിനെതിരെ മുൻപ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പരസ്യമായി വധഭീഷണി മുഴക്കിയിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടുന്നുണ്ട്. ലിൻസീ ഗ്രാമിന്റെ പെട്ടെന്നുള്ള മരണത്തിൽ അടിയന്തരമായി അന്വേഷണം വേണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായി ഉയർന്നിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപും നെതന്യാഹുവും അടക്കമുള്ള ലോക നേതാക്കൾക്കെതിരെ ഇറാൻ മാധ്യമത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഭീഷണി ഉയർന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെങ്കടലിലും ഭീഷണി, 'ബാബ് അൽ മന്ദബും അടയ്ക്കും', ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില 200 ഡോളറിലേക്ക്?
'ഇനി ഞങ്ങൾ ഹോർമുസിന്‍റെ 'രക്ഷാധികാരി', 20 ശതമാനം ടോളും പിരിക്കും'; പശ്ചിമേഷ്യൻ വിഷയത്തിൽ പുതിയ നിലപാടുമായി ട്രംപ്