ചെങ്കടലിലും ഭീഷണി, 'ബാബ് അൽ മന്ദബും അടയ്ക്കും', ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില 200 ഡോളറിലേക്ക്?

Published : Jul 14, 2026, 01:33 AM IST
Red Sea blockade

Synopsis

സൗദി അറേബ്യയുടെ വ്യോമാക്രമണങ്ങൾ തുടർന്നാൽ ചെങ്കടലിലെ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് അടച്ചുപൂട്ടുമെന്ന് യെമൻ ഭീഷണി മുഴക്കി. ഈ നീക്കം ആഗോള എണ്ണ വിപണിയെ തകിടം മറിക്കുകയും എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർത്തുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്.

സനാ: ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി. യെമന് നേരെ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണങ്ങൾ തുടർന്നാൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോയിലൂടെയുള്ള മുന്നറിയിപ്പ്. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെട്ട സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അൽ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. യുഎസ് -ഇസ്രായേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിലാണ് ഈ നീക്കം. തങ്ങൾക്ക് നേരെ സൗദി അറേബ്യ ആക്രമണം തുടർന്നാൽ ബാബ് അൽ മന്ദബ് പാത അടയ്ക്കുമെന്നും, ഇതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറായി ഉയർന്നേക്കുമെന്നുമാണ് യെമൻ മുന്നറിയിപ്പ് നൽകുന്നത്.

ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണി മുന്നിൽ കാണേണ്ടി വരുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു. ആഗോള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാന പാതയാണിത്. ഈ ഭീഷണിയെത്തുടർന്ന് സൗദി അറേബ്യ ഈ പാതയിലൂടെയുള്ള തങ്ങളുടെ എണ്ണക്കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കുകയും അമേരിക്കയുടെ പിന്തുണയോടെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാത അടച്ചുപൂട്ടാനുള്ള സാധ്യത വർദ്ധിച്ചതോടെ ആഗോള എണ്ണ വിതരണത്തിൽ കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയിലാണ് വിപണി.

സെപ്റ്റംബർ അവസാനത്തോടെ ഈ കപ്പൽപ്പാത അടയ്ക്കപ്പെടാനുള്ള സാധ്യത നിലവിലെ വിപണി വിലയിരുത്തലുകൾ അനുസരിച്ച് ഒരാഴ്ച മുൻപുണ്ടായിരുന്ന 8 ശതമാനത്തിൽ നിന്നും 18.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ഹൂതി സൈന്യം, ഇറാന്റെ ഐആർജിസി, യുഎസ് നേവി എന്നിവരുടെ അടുത്ത നീക്കങ്ങളാണ് ഇനി നിർണ്ണായകമാകുക. കപ്പലുകൾ മുക്കുകയോ കൂടുതൽ സൈനിക വിന്യാസങ്ങൾ ഉണ്ടാകുകയോ ചെയ്താൽ പ്രതിസന്ധി ഇനിയും രൂക്ഷമാകും. നിലവിൽ ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും നിരീക്ഷിച്ചുവരികയാണ്. അതേസമയം നയതന്ത്രപരമായ ശ്രമങ്ങളോ സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങളോ ഉണ്ടായാൽ മാത്രമേ ഈ വിപണി ആശങ്കയ്ക്ക് ആശ്വാസമാകൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇനി ഞങ്ങൾ ഹോർമുസിന്‍റെ 'രക്ഷാധികാരി', 20 ശതമാനം ടോളും പിരിക്കും'; പശ്ചിമേഷ്യൻ വിഷയത്തിൽ പുതിയ നിലപാടുമായി ട്രംപ്
ഇനി ഹോർമുസിന്റെ സംരക്ഷകൻ അമേരിക്കയെന്ന് ട്രംപ്; ഇറാനുമേൽ നാവിക ഉപരോധം പുനഃസ്ഥാപിച്ചു, ചരക്കുകളുടെ 20% ഈടാക്കും; ശക്തമായി നേരിടുമെന്ന് ഇറാൻ