ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെർ‍ഗിലെത്തി

Published : Aug 22, 2023, 08:25 PM ISTUpdated : Aug 22, 2023, 08:57 PM IST
ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെർ‍ഗിലെത്തി

Synopsis

ഇന്ത്യൻ സമയം വൈകിട്ട് 5:15-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. 2020- ന് ശേഷമാദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത് ഓൺലൈനിലാണ് ഇതിന് മുമ്പ് ഉച്ചകോടി നടന്നിരുന്നത്.

ദില്ലി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെർഗിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 5.15നാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. 2020-ന് ശേഷമാദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇതിന് മുമ്പുള്ള ഉച്ചകോടി ഓൺലൈനായാണ് നടന്നിരുന്നത്. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ,ബ്രസീൽ എന്നീ 5 രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍. നാല് രാജ്യങ്ങളിലെ നേതാക്കൾ നേരിട്ട് തന്നെ ഈ ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രസീലിന്റെ പ്രസിഡന്റ് ഡി സിൽവ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ്  പ്രസിഡന്റ് ഷി ജിൻ പിങ് എന്നിവർ നേരിട്ട് ദക്ഷിണാഫ്രിക്കയിൽ എത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നില്ല. അന്തരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ് വ്ളാദിമിർ പുട്ടിൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്താത്തത്. പുട്ടിന് പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കും. വ്ളാദിമിർ പുട്ടിന്‍ വെര്‍ച്വലായി ഉച്ചകോടിയിൽ പങ്കെടുത്തേക്കും. ബ്രിക്സ് രാജ്യങ്ങൾക്ക് ഏകീകൃത കറൻസിയെന്ന നിർദ്ദേശത്തെ ഇന്ത്യ എതിർക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങുമായി കൂടികാഴ്ച നടത്തുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ട് പ്രധാന ഭാഗങ്ങളായാണ് ഉച്ചകോടി നടക്കുക. ബ്രിക്സിലെ 5 അംഗരാജ്യങ്ങൾ പങ്കെടുക്കുന്നതാകും ആദ്യ യോഗം അതിന് ശേഷം ബ്രിക്സ് പ്ലസ് എന്ന പേരിൽ കൂടുതൽ രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ട് രണ്ടാം യോഗം നടക്കും. പ്രത്യേകിച്ച് ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള രാജ്യങ്ങളെ ദക്ഷിണാഫ്രിക്ക ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളായ യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഇന്ത്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. 35 രാജ്യങ്ങളായിരിക്കും ബ്രിക്സ് പ്ലസിൽ പങ്കെടുക്കുക. വികസിത രാജ്യങ്ങളുടെ കൂട്ടായ്മ വികസിച്ചു വരിക എന്നതാണ് ബ്രിക്സിന്റെ ലക്ഷ്യം അതിനായി കൂടുതൽ വികസിത രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തുകയെന്നുള്ളതും ബ്രിക്സിന്റെ ലക്ഷ്യമാണ്. കൂറേ രാജ്യങ്ങൾ ബ്രിക്സിൽ അംഗത്വം എടുക്കാനുള്ള അപേക്ഷകൾ നൽകിയിട്ടുണ്ട്. ഇറാൻ,യു എ ഇ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സിൽ ചേരാനുള്ള താത്പര്യം പ്രകടപ്പിച്ച് അപേക്ഷ കൊടുത്തിട്ടുള്ളത്. ചില രാജ്യങ്ങളുടെ അപേക്ഷയെ ഇന്ത്യ പിന്തുണക്കാൻ സാധ്യതയുണ്ട് എന്നാൽ പാകിസ്ഥാന്റെ അപേക്ഷയെ ഇന്ത്യ എതിർക്കാനാണ് സാധ്യത.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പുറപ്പെട്ടു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈൻ സൈനീക വിദഗ്ധർ ഗൾഫിലേക്ക്, ഗൾഫ് രാജ്യങ്ങളിൽ യുക്രൈൻ സേന എത്തും
സൈപ്രസിനെ രക്ഷിക്കാൻ ബ്രിട്ടീഷ് യുദ്ധകപ്പൽ പുറപ്പെട്ടു, 10 സെക്കൻഡിൽ താഴെ സമയത്തിൽ 8 മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാം