വില്യം കോളറിന് പിടിച്ച് നിലത്ത് തള്ളിയിട്ടു; സഹോദരന്‍ കയ്യേറ്റം ചെയ്തതിനേക്കുറിച്ച് വെളിപ്പെടുത്തി ഹാരി

Published : Jan 06, 2023, 10:40 AM IST
വില്യം കോളറിന് പിടിച്ച് നിലത്ത് തള്ളിയിട്ടു; സഹോദരന്‍ കയ്യേറ്റം ചെയ്തതിനേക്കുറിച്ച് വെളിപ്പെടുത്തി ഹാരി

Synopsis

2019ല്‍ ലണ്ടനിലെ ഹാരിയുടെ വസതിയില്‍ വച്ചാണ് സംഭവമുണ്ടായത്. വില്യം  മേഗനെ അധിക്ഷേപിച്ച് സംസാരിച്ചു. ഇതിന്‍റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

ലണ്ടന്‍ : മേഗന്‍ മാര്‍ക്കലുമായുള്ള വിവാഹത്തിന് പിന്നാലെ സഹോദരനും ബ്രിട്ടീഷ് കിരീടാവകാശിയുമായ വില്യം രാജകുമാരന്‍ ശാരീരികമായി കയ്യേറ്റം ചെയ്തെന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്‍റെ ആത്മകഥ. സഹോദരനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത് മേഗനുമായുള്ള വിവാഹ ശേഷമായിരുന്നു. സ്പെയര്‍ എന്ന ഹാരി രാജകുമാരന്‍റെ ആത്മകഥയിലാണ് ഇക്കാര്യം വിശദമാക്കുന്നത്. 2019ല്‍ ലണ്ടനിലെ ഹാരിയുടെ വസതിയില്‍ വച്ചാണ് സംഭവമുണ്ടായത്.

വില്യം  മേഗനെ അധിക്ഷേപിച്ച് സംസാരിച്ചു. ഇതിന്‍റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ വില്യം ഹാരിയെ കോളറിന് പിടിച്ച് തള്ളി നിലത്തിട്ടു. ആക്രമണത്തില്‍ ഹാരിയുടെ പുറത്ത് കാണാവുന്ന രീതിയിലുള്ള മുറിവുണ്ടായിയെന്നാണ് ആത്മകഥയെ ആസ്പദമാക്കിയുള്ള ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. അടുത്ത ആഴ്ചയാണ് ഹാരിയുടെ ആത്മകഥ പുറത്തിറങ്ങുക.

ദമ്പതികളെന്ന നിലയില്‍ പാപ്പരാസികളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളേക്കുറിച്ച് സഹോദരനോട് വിശദീകരിക്കാനിരിക്കെയാണ് വില്യം വീട്ടിലെത്തിയത്. എന്നാല്‍ വീല്യം വീട്ടിലെത്തിയത് വളരെ ദേഷ്യത്തിലായിരുന്നു. മേഗനെക്കുറിച്ചുള്ള പരാതി വില്യം പറഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ അതേവാദമാണ് സഹോദരന്‍ ഉന്നയിക്കുന്നതെന്ന് ഹാരി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഹാരി പെരുമാറുന്നത് യുക്തിയോടെയല്ലെന്ന് തുറന്നടിച്ച വില്യം സഹോദരനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഹാരിയുടെ ആത്മകഥ വിശദമാക്കുന്നതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.

നേരത്തെ രാജകീയ ജീവിതം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സഹോദരൻ വില്യം രാജകുമാരന്‍ കോപാകുലനായതായിയെന്ന് നെറ്റ്ഫ്ലിക്സില്‍  സംപ്രേക്ഷണം ചെയ്ത 'ഹാരി ആന്‍റ് മേഗൻ' എന്ന ഡോക്യുമെന്‍റ്റിയില്‍ ഹാരി തുറന്ന് പറഞ്ഞിരുന്നു. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാണ് ഓ​പ്ര വി​ൻ​ഫ്ര​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തില്‍ ഉയര്‍ത്തിയത്. മ​ക​ന് നി​റം കു​റ​വാ​ണെ​ങ്കി​ൽ രാ​ജ​കു​മാ​ര​ന്‍ എ​ന്ന പ​ദ​വി ന​ൽ​കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തി ഹാ​രി​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മേ​ഗ​ൻ വെ​ളി​പ്പെ​ടു​ത്തി. വി​വാ​ഹ​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ലെ ചി​ല അം​ഗ​ങ്ങ​ളി​ൽ നി​ന്നും വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നു​വെ​ന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ
കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു