
ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ യുവാവ് കുടുംബത്തിലെ ഏഴ് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. അഞ്ചുകുട്ടികൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇയാൾ കുടുംബത്തെ കൂട്ടക്കൊല ചെയ്തത്. 42കാരനായ മൈക്കൽ ഹെയ്റ്റ് എന്നയാളാണ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എനോക്ക് സിറ്റിയിലെ സ്മാൾ യൂട്ടാ സെറ്റിൽമെന്റിലാണ് സംഭവം. എട്ട് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളും ബന്ധുക്കളും വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.
വീട്ടിൽ മറ്റ് ഏഴുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യ, ഭാര്യാമാതാവ്, നാല് മുതൽ 17 വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ, രണ്ട് ആൺകുട്ടികൾ എന്നിവരെയാണ് ഇയാൾ വെടിവെച്ച് വീഴ്ത്തിയത്. ശേഷം സ്വയം നിറയൊഴിച്ചു. ദാമ്പത്യ തകർച്ചയെ തുടർന്നാണ് കൊലപാതകമെന്ന് ഇനോക്ക് മേയർ ജെഫ്രി ചെസ്നട്ട് പറഞ്ഞു.
ഡിസംബർ 21 ന് ഇയാളുടെ ഭാര്യ വിവാഹമോചന ഹർജി ഫയൽ ചെയ്തെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹവുമായി അധികം അടുക്കാത്ത പ്രത്യേക തരക്കാരായിരുന്നു ഈ കുടുംബമെന്നും മേയർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസും വ്യക്തമാക്കി.
ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്‌സിന്റെ ആസ്ഥാനമായാണ് എനോക് സംസ്ഥാനം. കുടുംബത്തിന് ശക്തമായ ഊന്നൽ നൽകുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ വിഭാഗമാണ് ഇവർ. കുടുംബ ബന്ധത്തിന് ഊന്നൽ നൽകുമ്പോൾ തന്നെ ബഹുഭാര്യത്വത്തെയും ഇവർ പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam