
ദില്ലി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യം എല്ലായ്‌പ്പോഴും ചർച്ചാ വിഷയമാണ്. റഷ്യ യുക്രൈൻ യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ പുടിന്റെ ആരോഗ്യം സംബന്ധിച്ച ചർച്ചകൾ വളരെയധികം പ്രാധാന്യം നേടിയിരുന്നു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്റെ കാലുകൾ വിറയ്ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പുടിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.
പുടിന്റഎ കാലുകൾ വിറയ്ക്കുന്നതിന്റെ സൂക്ഷമമായ വീഡിയോ യുക്രേനിയൻ ആഭ്യന്തര ഉപദേഷ്ടാവ് ആന്റൺ ഗെരാഷെങ്കോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കുറച്ചുസമയം മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ, പുടിൻ തന്റെ പാദങ്ങൾ തിരിക്കുന്നതും അസ്വസ്ഥമായ രീതിയിൽ ചലിപ്പിക്കുന്നതും കാണാം. "ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്റെ പാദങ്ങൾ ഇങ്ങനെ. ഇതാണോ മോഴ്സ് കോഡ്? ആന്റൺ ഗെരാഷെങ്കോ ട്വീറ്റ് ചെയ്തു.
പാശ്ചാത്യരീതിയിലുള്ള കാൻസർ ചികിത്സകളാണ് പുടിനെ ജീവനോടെ നിലനിർത്തുന്നതെന്ന് റഷ്യൻ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ വലേരി സോളോവിയെ ഉദ്ധരിച്ച് ഒരു ലേഖനത്തിൽ ന്യൂയോർക്ക് പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. "ഈ വിദേശ ചികിത്സ ഇല്ലായിരുന്നെങ്കിൽ പുടിൻ റഷ്യൻ ഫെഡറേഷനിൽ പൊതുജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല. റഷ്യയ്ക്ക് നൽകാൻ കഴിയാത്ത ഏറ്റവും നൂതനമായ ചികിത്സകളും തെറാപ്പിയും അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നു. റിപ്പോർട്ടിൽ പറയുന്നു. പുടിന് അത്യാധുനിക പരിചരണം ലഭിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യം കാര്യമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സോളോവി പറഞ്ഞിരുന്നു.
റഷ്യൻ പ്രസിഡന്റ് ക്യാൻസറിനോടും പാർക്കിൻസൺസ് രോഗത്തോടും പോരാടുകയാണെന്നാണ് സ്പാനിഷ് വാർത്താ ഏജൻസിയായ മാർക്ക പറയുന്നത്. ചോർന്ന ക്രെംലിൻ ഇമെയിലുകളിൽ ഒരു സെക്യൂരിറ്റി സർവീസ് ജീവനക്കാരൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും വാർത്താ ഏജൻസി അവകാശപ്പെടുന്നു. "അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗത്തിന്റെ തുടക്കമാണെന്ന് സ്ഥിരീകരിക്കാൻ കഴിയും. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ഈ യാഥാർത്ഥ്യം നിഷേധിക്കാനും മറച്ചുവെക്കാനുമാകും റഷ്യ ശ്രമിക്കുക". റിപ്പോർട്ടിൽ പറയുന്നു.
Read Also: യുക്രൈൻ യുദ്ധം പ്രാദേശിക പ്രശ്നം, പാശ്ചാത്യ രാജ്യങ്ങൾ ആഗോള പ്രശ്നമാക്കി, കുറ്റപ്പെടുത്തി പുടിൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam