ആരോ​ഗ്യ വിവരം ചോരുമെന്ന് ഭയം, ട്രംപുമായുള്ള കൂടിക്കാഴ്ചക്കും പുടിൻ പൂപ് സ്യൂട്ട്കേസ് കൊണ്ടുവന്നു; യുഎസ് മാധ്യമത്തിന്റെ റിപ്പോർട്ട്

Published : Aug 18, 2025, 07:30 PM IST
Donald Trump and Vladimir Putin

Synopsis

പുട്ടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വിദേശ ശക്തികൾ നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അസാധാരണ സുരക്ഷാ നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഷിങ്ടൺ: വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അലാസ്ക ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മലമൂത്ര വിസർജ്ജനം ശേഖരിക്കാൻ അദ്ദേഹത്തിന്റെ അംഗരക്ഷകർ ഒരു പൂപ്പ് സ്യൂട്ട്കേസ് കൊണ്ടുവന്നതായി ദി എക്സ്പ്രസ് യുഎസ് റിപ്പോർട്ട് ചെയ്തു. പുട്ടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വിദേശ ശക്തികൾ നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അസാധാരണ സുരക്ഷാ നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. പുടിന്റെ അംഗരക്ഷകർ, അദ്ദേഹം വിദേശയാത്ര നടത്തുമ്പോൾ അദ്ദേഹത്തിന്റെ മലമൂത്ര വിസർജ്ജനം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നും ദി എക്സ്പ്രസ് യുഎസ് റിപ്പോർട്ട് ചെയ്തു.

പുടിന്റെ കൂടിക്കാഴ്ചയിൽ, കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ചുറ്റും അംഗരക്ഷകർ ഉണ്ടായിരിക്കുകയും അദ്ദേഹത്തെയും റഷ്യൻ ഇന്റലിജൻസിനെയും സംരക്ഷിക്കുന്നതിനായി നിരവധി നടപടികൾ കൈകൊണ്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്പിഎസ്) അംഗങ്ങൾ അദ്ദേഹത്തിന്റെ മലം ഉൾപ്പെടെയുള്ള മനുഷ്യ വിസർജ്യം ശേഖരിക്കുകയും പ്രത്യേക ബാഗുകളിൽ സൂക്ഷിക്കുകയും പ്രത്യേക ബ്രീഫ്കേസുകളിൽ കൊണ്ടുപോകുകയും ചെയ്യാറുണ്ടെന്നാണ്

ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരീസ് മാച്ചിൽ അന്വേഷണാത്മക പത്രപ്രവർത്തകരായ റെജിസ് ജെന്റെയെയും മിഖായേൽ റൂബിനെയും ഉദ്ധരിച്ച് ദി എക്സ്പ്രസ് യുഎസ് റിപ്പോർട്ട് ചെയ്തത്.  2017 മെയ് മാസത്തിൽ പുടിന്റെ ഫ്രാൻസ് സന്ദർശനം ഉൾപ്പെടെ നിരവധി വർഷങ്ങളായി ഈ രീതി പിന്തുടരുന്നു. വിദേശ ശക്തികൾ പുടിന്റെ മനുഷ്യ വിസർജ്ജ്യത്തിന്റെ സാമ്പിളുകൾ എടുക്കുന്നത് തടയുന്നതിനായാണ് ഈ നടപടി. പുടിൻ വിയന്ന സന്ദർശിച്ചപ്പോഴും ഇത്തരം നടപടികൾ നിലവിലുണ്ടായിരുന്നുവെന്ന് മാധ്യമപ്രവർത്തക ഫരീദ റുസ്തമോവ റിപ്പോർട്ട് ചെയ്തു. അവിടെ അദ്ദേഹം ഒരു പോർട്ടബിൾ ടോയ്‌ലറ്റ് ഉപയോഗിച്ചിരുന്നു. 1999 ൽ പ്രസിഡന്റ് നേതൃത്വം ആരംഭിച്ചതുമുതൽ അദ്ദേഹം ഈ രീതി നടപ്പിലാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

72 കാരനായ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്. കഴിഞ്ഞ നവംബറിൽ കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ പുടിൻ കാലുകൾ ഇഴയുന്നതായി പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് വർഷങ്ങളായി ആശങ്കകൾ ഉയർന്നിട്ടുണ്ട്. പാർക്കിൻസൺസ് രോഗം പോലുള്ള ഒരു ന്യൂറോളജിക്കൽ അവസ്ഥയായിരിക്കാമെന്ന് ഡോ. ബോബ് ബെറൂഖിം സംശയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം