
സിഡ്നി: ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ വിറ്റുപോയത്.
ഓസ്ട്രേലിയക്കും യുഎസിനും ഇടയിലുള്ള ക്വാണ്ടാസിന്‍റെ സര്‍വീസുകളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വമ്പന്‍ ഓഫര്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണ നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് വെബ്സൈറ്റില്‍ കാണിച്ചത്. 85 ശതമാനം നിരക്കിളവാണ് പ്രത്യക്ഷപ്പെട്ടത്. അത്യപൂര്‍വ്വമായ ഓഫര്‍ കണ്ടതോടെ യാത്രക്കാരെല്ലാം അതിവേഗം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങി. ഏകദേശം 300 യാത്രക്കാരാണ് ഓസ്ട്രേലിയ-യുഎസ് യാത്രയുടെ റിട്ടേണ്‍ ടിക്കറ്റ് ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്തത്.
15,000 ഡോളര്‍ വിലയുള്ള ടിക്കറ്റുകള്‍ 5000 ഡോളറിന് താഴെ എന്ന നിരക്കിലാണ് വിറ്റുപോയത്. എട്ടു മണിക്കൂറോളമാണ് ഈ തകരാര്‍ നീണ്ടുനിന്നത്. എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഷാംപെയ്ന്‍, കിടക്കയോട് കൂടിയ വിശാലമായ ഇരിപ്പിടങ്ങള്‍, മെനു എന്നിങ്ങനെ ആഢംബര സേവനങ്ങളുള്ള ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ വിറ്റുപോയത്.
Read Also - നാട്ടിലേക്കുള്ള യാത്രക്കിടെ വാങ്ങിയ ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നു, നന്ദി പറഞ്ഞ് മലയാളി; ലഭിച്ചത് കോടികൾ
കാര്യം കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴേക്കും 300ഓളം ടിക്കറ്റുകള്‍ വിറ്റുപോയി. എന്നാല്‍ കമ്പനിയുടെ നിയമം അനുസരിച്ച് തെറ്റായ നിരക്കുകള്‍ അവതരിപ്പിച്ചാല്‍ ആ ടിക്കറ്റ് ബുക്കിങ് റദ്ദാക്കാനും റീഫണ്ട് നല്‍കാനും പുതിയ ടിക്കറ്റ് നല്‍കാനും അധികാരമുണ്ട്. അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് സാധാരണയേക്കാള്‍ 65 ശതമാനം ഇളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുമുണ്ട്.
നേരത്തെ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വിറ്റതിന് ഈ വർഷമാദ്യം, ക്വാണ്ടാസിന് പിഴ ചുമത്തിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനുമായുള്ള ഒത്തുതീർപ്പിൽ മൊത്തം 100 ഓസ്‌ട്രേലിയൻ ദശലക്ഷം ഡോളറാണ് കമ്പനി നഷ്ടപരിഹാരമായി നൽകിയത്. ഇതിനു പിന്നാലെയാണ് കോഡിങ്ങിൽ പിഴവ് സംഭവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam