ഖത്തറിനെ നടുക്കി സ്ഫോടനം; ഉഗ്ര സ്ഫോടനമുണ്ടായത് ഫാക്ടറിയിൽ; നിരവധി പേർക്ക് പരിക്ക്, ആക്രമണമല്ലെന്ന് രാജ്യം, സാങ്കേതിക തകരാറെന്ന് വിശദീകരണം

Published : Jun 22, 2026, 03:08 AM IST
 Qatar

Synopsis

ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ഉണ്ടായി. ഇതൊരു ആക്രമണമല്ലെന്നും സാങ്കേതിക തകരാറാണ് കാരണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും അപകടകരമായ വാതക ചോർച്ച ഉണ്ടായിട്ടില്ല.

ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര സ്ഫോടനനമുണ്ടായതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രാജ്യ തലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം രാജ്യത്തെ പ്രധാന എൽ.എൻ.ജി സംസ്കരണ കേന്ദ്രമാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം. അപകട സമയത്ത് ദോഹയിൽ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിജാബില്ലാതെ പാട്ട് പാടി, ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാൻ
വാൻസും അബ്ബാസ് അരഗ്ചിയും മുഖാമുഖം, ചരിത്രപരം, ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി