യുഎസ് താവളത്തിലേക്ക് 2 മിനിറ്റ് കൂടി, ഇറാന്‍ ബോംബര്‍ വിമാനങ്ങള്‍ ഖത്തര്‍ വെടിവെച്ചിട്ടത് തലനാരിഴയ്ക്ക്

Published : Mar 05, 2026, 04:31 PM IST
Al Udaid US Base Qatar

Synopsis

പതിനായിരത്തോളം യുഎസ് സൈനികര്‍ താമസിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണ് ഖത്തറിലെ അല്‍-ഉദൈദ് താവളം.

ദോഹ: കഴിഞ്ഞ ദിവസം ഖത്തര്‍ വെടിവെച്ചിട്ട ഇറാന്‍ ബോംബര്‍ വിമാനങ്ങള്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളത്തിന് തൊട്ടടുത്ത് എത്തിയതായി റിപ്പോര്‍ട്ട്. ഖത്തറിലെ അല്‍-ഉദൈദ് സൈനിക താവളത്തിലേക്ക് എത്താന്‍ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ഖത്തര്‍ വിമാനങ്ങള്‍ അവ വെടിവെച്ചിട്ടതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പതിനായിരത്തോളം യുഎസ് സൈനികര്‍ താമസിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണ് ഖത്തറിലെ അല്‍-ഉദൈദ് താവളം. ഇതിനെയും ഖത്തര്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം റാസ് ലഫാനെയും ലക്ഷ്യമിട്ടാണ് ഇറാന്‍ ബോംബര്‍ വിമാനങ്ങള്‍ എത്തിയത്. സൈനിക താവളത്തിന് തൊട്ടടുത്ത് എത്തിയപ്പോഴാണ്, ഖത്തര്‍ വ്യോമസേന ഇവ വെടിവെച്ചിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ സോവിയറ്റ് കാലഘട്ടത്തിലെ രണ്ട് സുഖോയ്-24 ടാക്റ്റിക്കല്‍ ബോംബറുകള്‍ ഖത്തറിന് നേരെ അയച്ചത്. ഇറാനിയന്‍ വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തിന് വെറും രണ്ട് മിനിറ്റ് മാത്രം അകലെയായിരുന്നു. വിമാനങ്ങളെ നേരിട്ട് തിരിച്ചറിഞ്ഞതായും അവയില്‍ ബോംബുകളും ഗൈഡഡ് യുദ്ധസാമഗ്രികളും ഉണ്ടായിരുന്നതായും യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

റഡാര്‍ കണ്ണുകളില്‍ പെടാതിരിക്കാന്‍ 80 അടി ഉയരത്തിലാണ് ഇറാന്‍ ബോംബര്‍ വിമാനങ്ങള്‍ പറന്നിരുന്നത്. ഖത്തര്‍ അധികൃതര്‍ റേഡിയോ വഴി ഇറാന്‍ വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്, ഇവയെ നേരിടാന്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ അയച്ചു. ഖത്തറിന്റെ ഒരു എഫ്-15 യുദ്ധവിമാനം ഇവയെ വെടിവെച്ചിടുകയായിരുന്നു. ഇറാന്‍ വിമാനങ്ങള്‍ ഖത്തര്‍ സമുദ്രപരിധിയിലാണ് തകര്‍ന്നുവീണത്--റിപ്പോര്‍ട്ട് പറയുന്നു

യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ബുധനാഴ്ച ഈ സംഭവം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ബോംബറുകളുടെ കൃത്യമായ ലക്ഷ്യസ്ഥാനം അദ്ദേഹം വ്യക്തമാക്കിയില്ല. അന്ന് തന്നെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ചു. ഫോണ്‍ സംഭാഷണത്തില്‍, ഈ സംഭവത്തെ ഖത്തര്‍ 'പ്രകോപനപരം' എന്നാണ് വിശേഷിപ്പിച്ചത്. സംഘര്‍ഷം ലഘൂകരിക്കാനോ പരിഹാരം കാണാനോ ഇറാന് യഥാര്‍ത്ഥ താല്‍പര്യമില്ലെന്നും പകരം, അയല്‍രാജ്യങ്ങളെ ഉപദ്രവിക്കാനും അവര്‍ക്ക് പങ്കില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അസൈർബൈജാനെയും ലക്ഷ്യമിട്ട് ഇറാൻ; നഖ്ചിവാൻ വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍ ആക്രമണം
ഇന്ത്യക്കെങ്ങനെ യുറേനിയം നൽകും? ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് പാകിസ്ഥാൻ, കാനഡയുമായുള്ള കരാറിനെതിരെ രംഗത്ത്