എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

By Web TeamFirst Published Sep 11, 2022, 7:05 AM IST
Highlights

സ്കോട്ട്ലാൻഡിലെ ബാൽമോറൽ പാലസിൽ നിന്നും റോഡ് മാർഗമാണ് എഡിൻബർഗിലെത്തിക്കുക. ഈ മാസം 19ന് വെസ്റ്റ് മിൻസ്റ്റർ ആബേയിൽ ആണ് സംസ്കാരം

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്കോട്ട്ലാൻഡിലെ ബാൽമോറൽ പാലസിൽ നിന്നും റോഡ് മാർഗമാണ് എഡിൻബർഗിലെത്തിക്കുക. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. മൃതദേഹം റോഡ് മാർഗം കൊണ്ടു പോകുമ്പോൾ പൊതു ജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകും. എലിസബത്ത് രാജ്ഞിയുടെ മകളായ ആൻ രാജകുമാരി മൃതദേഹത്തെ അനുഗമിക്കും. ഈ മാസം പത്തൊൻപതിന് വെസ്റ്റ് മിൻസ്റ്റർ ആബേയിൽ വച്ചാണ് സംസ്കാരം.

എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ സർക്കാർ ആഘോഷ പരിപാടികളും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു 
 

click me!