കൊവിഡ് സ്ഥിരീകരിച്ച പ്രധാനമന്ത്രിയെ കണ്ടവരില്‍ എലിസബത്ത് രാജ്ഞിയും; ബ്രിട്ടണില്‍ സ്ഥിതി രൂക്ഷം

By Web TeamFirst Published Mar 27, 2020, 7:04 PM IST
Highlights

കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആഗോര്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഐസൊലേഷനിലായതും പരിശോധന നടത്തിയതും.

ലണ്ടന്‍: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ കണ്ടവരില്‍ എലിസബത്ത് രാജ്ഞിയും. മാര്‍ച്ച് 11നാണ് ബോറിസ് ജോണ്‍സണെ എലിസബത്ത് രാജ്ഞി കണ്ടത്. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ബക്കിംഗ്ഹാം പാലസ് അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഇന്നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ബോറിസ് ജോണ്‍സന്റെ ടെസ്റ്റ് പോസിറ്റീവായ റിപ്പോര്‍ട്ട് പുറത്തുവന്നു. കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു.

ആഗോര്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഐസൊലേഷനിലായതും പരിശോധന നടത്തിയതും. കൊവിഡ് 19 സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
 

click me!