
ലണ്ടന്‍: അമേരിക്കയില്‍ നിന്നെത്തിയ സഞ്ചാരികളെ വട്ടംകറക്കി ക്വീന്‍ എലിസബത്ത്. യുകെ ചുറ്റിയടിച്ചുകാണാനെത്തിയ ഒരുകൂട്ടം സഞ്ചാരികള്‍ ചെന്നുപെട്ടത് അംഗരക്ഷകരുമായി നടന്നുനീങ്ങുന്ന എലിസബത്ത് രാജ്ഞിക്ക് മുമ്പിലാണ്. തൊപ്പിയൊക്കം വച്ച് ഗമയില്‍ നടക്കുന്ന രാഞ്ജിയെ കണ്ടിട്ടും മനസിലാകാത്ത സഞ്ചാരികള്‍ അവരോട് കുശലാന്വേഷണം നടത്തുകയായിരുന്നു.
ഇവിടെ അടുത്തുതന്നെയാണോ വീട് എന്ന ചോദ്യത്തിന് അതേ എന്ന് രാജ്ഞി മറുപടി നല്‍കി. അടുത്താണ് വീടെങ്കില്‍ എലിസബത്ത് രാജ്ഞിയെ കണ്ടുകാണില്ലേ എന്നായിരുന്നു അടുത്ത ചോദ്യം. അവര്‍ ഇവിടെ അടുത്താണ് താമസമെന്നുമായിരുന്നു കള്ളച്ചിരിയോടെ രാജ്ഞിയുടെ മറുപടി.
എന്നാല്‍ ഒപ്പമുള്ള അംഗരക്ഷകരോട് ആംഗ്യം കാണിച്ചതിന് ശേഷം താന്‍ രാജ്ഞിയെ കണ്ടിട്ടില്ലെന്നും അംഗരക്ഷകര്‍ കണ്ടിട്ടുണ്ടെന്നും രഎലിസബത്ത് രാജ്ഞി മറുപടി നല്‍കി. രാജ്ഞിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളായ റിച്ചാര്‍ഡ് ഗ്രിഫിന്‍ ന്യുയോര്‍ക്ക് പോസ്റ്റിലും ടൈംസ് ഓഫ് ലണ്ടനിലും നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam