ചത്ത മീനുകളെ തിന്നും, മറ്റ് പക്ഷികളുടെ മുട്ടകളും ഭക്ഷണം! സമുദ്ര പരിസ്ഥിതിയിലേക്ക് വിരുന്നെത്തിയ അപൂർവ്വയിനം കടൽപക്ഷി

Published : Jun 27, 2026, 03:52 PM IST
Sooty gull

Synopsis

 'സൂട്ടി ഗൾ' എന്ന അപൂർവ്വയിനം കടൽപ്പക്ഷിയെ കുവൈത്തിൽ കണ്ടെത്തി. സാധാരണയായി തെക്കൻ അറേബ്യൻ ഗൾഫ് മേഖലകളിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ സാന്നിധ്യം, കുവൈത്തിലെ സമുദ്ര പരിസ്ഥിതി ആരോഗ്യകരമാണെന്നതിന്‍റെ തെളിവാണെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ സമുദ്ര പരിസ്ഥിതി ചരിത്രത്തിൽ ആദ്യമായി അപൂർവ്വ ഇനത്തിൽപ്പെട്ട 'സൂട്ടി ഗൾ' കടൽപക്ഷിയെ കണ്ടെത്തി. കുവൈത്ത് എൻവയോൺമെന്‍റ് പബ്ലിക് അതോറിറ്റി വക്താവ് ശൈഖ അൽ-ഇബ്രാഹിം ആണ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ഒമർ അൽ-ഷഹീൻ, അബ്ദുറഹ്മാൻ അൽ-സർഹാൻ, ഹമൂദ് അൽ-ഷൈജി എന്നിവരടങ്ങുന്ന അതോറിറ്റിയുടെ പ്രത്യേക നിരീക്ഷണ സംഘമാണ് പക്ഷിയെ കണ്ടെത്തിയത്.

സാധാരണയായി തെക്കൻ അറേബ്യൻ ഗൾഫ് മേഖലകളായ യുഎഇ, ഒമാൻ, തെക്കൻ പാകിസ്ഥാൻ, കിഴക്കൻ ആഫ്രിക്കൻ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഈ പക്ഷികൾ കാണപ്പെടാറുള്ളത്. ചെങ്കടലിലെയും യുഎഇ, ഒമാൻ, യെമൻ, കിഴക്കൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെയും ചില ദ്വീപുകളിലും തീരങ്ങളിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. കുവൈത്തിൽ ഇതിന് മുമ്പ് ഈ പക്ഷിയെ ദൃശ്യമായിട്ടില്ല. 

ചത്ത മീനുകളെയാണ് 'സൂട്ടി ഗൾ' പക്ഷികൾ പ്രധാനമായും ആഹാരമാക്കുന്നത്. അതോടൊപ്പം മറ്റ് കടൽപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും, ചെറിയ കടലാമകളെയും ഇവ ഭക്ഷണമാക്കാറുണ്ട്. അപൂർവ്വമായ ഈ പക്ഷിയുടെ കുവൈത്തിലെ സാന്നിധ്യം രാജ്യത്തെ സമുദ്ര പരിസ്ഥിതി അതീവ ആരോഗ്യകരവും ജൈവവൈവിധ്യ സമ്പന്നവുമാണ് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ശൈഖ അൽ-ഇബ്രാഹിം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ ഹോർമൂസ് സമാധാന നിർദേശം ട്രംപ് പരസ്യമായി തള്ളിയെങ്കിലും പ്രതീക്ഷകൾ ബാക്കി, ചർച്ചകൾക്ക് വഴിതുറക്കുന്നതായി സിബിഎസ് ന്യൂസ് റിപ്പോർട്ട്
നേപ്പാളിനെ കണ്ണീരിലാഴ്‌ത്തി വീണ്ടും വൻ ദുരന്തം; മനാങിൽ അതിശക്തമായ ഹിമപാതത്തിൽ 10 പേരെ കാണാതായി