രാജ്യാന്തര മധ്യസ്ഥതയിൽ മോദിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാൻ ഖാൻ

By Web TeamFirst Published Jun 14, 2019, 8:02 AM IST
Highlights

ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴ വിരുന്നിൽ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. 

ബിഷ്ക്കെക്ക്: ഇന്ത്യയുമായി  ചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് വീണ്ടും പാക് പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ. മോദിയുമായി ചർച്ചയ്ക്കു തയ്യാറെന്ന് ഇമ്രാൻ ബിഷ്ക്കെക്കിൽ വിശദമാക്കി. രാജ്യാന്തര മധ്യസ്ഥതയ്ക്ക് പാകിസ്ഥാന് സമ്മതമെന്നും ഇമ്രാൻ ഖാന്‍ വിശദമാക്കി. ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴ വിരുന്നിൽ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നൽകിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചർച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. 40മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദം ചർച്ചയായി. ഇന്നലെ അനന്ത്നാഗിൽ നടന്ന ആക്രണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായി മോദി വ്യക്തമാക്കി. പാകിസ്ഥാനുമായി ചർച്ചയ്ക്ക് ഇപ്പോൾ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്‍റിനെ അറിയിച്ചിരുന്നു. 

click me!