
ദില്ലി: ഇന്ത്യയിൽ കൂടുതൽ ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് സി ഇ ഒ ടിം കുക്ക്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റു പോകുന്ന മോഡലാണ് ഐഫോൺ എന്നും കുക്ക് പറഞ്ഞു. ഡിസംബർ പകുതിയോടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. ആപ്പിളിന് വലിയ രീതിയിലുള്ള വളർച്ചയാണ് ഇന്ത്യയിൽ ഉള്ളത്. വിപണിയിൽ നല്ല ഫലങ്ങളാണ് കിട്ടുന്നത്. ഇന്ത്യൻ വിപണിയിൽ സ്മാർട്ഫോൺ വില്പന രണ്ടാമതും, കംപ്യൂട്ടർ, ടാബ്ലറ്റ് ഉത്പന്നങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ് ആപ്പിൾ. അതുകൊണ്ട് തന്നെ ആപ്പിൾ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ഉണ്ടെന്നും കൂക്ക് വ്യക്തമാക്കി
രാജ്യത്ത് മൊത്തത്തിൽ വിറ്റഴിഞ്ഞ ഐഫോണുകളുടെ 23 ശതമാനം ഓഹരിയോടെ 2024 ൽ ഇന്ത്യൻ വിപണിയെ നയിച്ചത് ആപ്പിൾ ആണെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ വിലയിരുത്തൽ. ഡിസംബർ പകുതിയോടെ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ 11 ശതമാനം ഓഹരിയാണ് ആപ്പിളിനുണ്ടായത്. ഫീച്ചറുകൾ വിപുലപ്പെടുത്തി ഏപ്രിലോടെ ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ ഇംഗ്ലീഷ് വേർഷൻ ഇറക്കുന്നുണ്ടെന്നും ടിം കുക്ക് അറിയിച്ചു. ഡിസംബർ പകുതിയോടെ എക്കാലത്തെയും റെക്കോർഡ് നേട്ടമായ 124. 3 ബില്യൺ ആണ് ആപ്പിൾ നേടിയത്. ഒരു വർഷത്തിന് മുമ്പ് ഒക്ടോബർ - ഡിസംബർ മാസത്തിൽ 7 ശതമാനം അതായത് 33.91 ബില്ല്യണായി കമ്പനിയുടെ വരുമാനം കുറഞ്ഞിരുന്നു.
ആപ്പിൾ ഉത്പന്നമായ മാക് പിസിയുടെ വില്പന 7.78 ബില്ല്യണിൽ നിന്നും 8.98 ബില്ല്യണായി കൂടുകയും, ഐപാഡിന്റെ വിൽപ്പന 15 ശതമാനായി കൂടുകയും ചെയ്തു. എന്നാൽ ആപ്പിൾ ഉത്പന്നങ്ങൾ അധികവും നിർമിക്കുന്ന ചൈനയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നേട്ടമാണ് ഉണ്ടായിവരുന്നത്. ആപ്പിൾ ഉത്പന്നങ്ങളുടെ വില്പനയിൽ 11 ശതമാനം ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam