ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു- റിപ്പോർട്ട്

Published : Oct 06, 2026, 10:37 AM IST
fly dubai incident

Synopsis

വിമാനത്തിലെ സഹപൈലറ്റായ ഒമാൻ പൗരൻ ഹമാം അൽ ഹമ്മാമിയാണ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റിൽവെച്ച് ക്രൂരമായി ആക്രമിച്ചത്. ദുബായിൽനിന്ന് ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സെപ്റ്റംബർ 30-നായിരുന്നു സംഭവം. ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനായിരുന്നു സഹപൈലറ്റിന്റെ ശ്രമം.

ടെൽ അവീവ്: കോക്ക്പിറ്റിൽ ആക്രമണമുണ്ടായ ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ ഇസ്രയേൽ സൈന്യം വിമാനം വെടിവെച്ചിടാൻ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്. സിബിഎസ് ന്യൂസ് ആണ് ഇസ്രയേൽ സൈന്യം സ്വീകരിച്ച അടിയന്തര നടപടികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.

വിമാനത്തിലെ സഹപൈലറ്റായ ഒമാൻ പൗരൻ ഹമാം അൽ ഹമ്മാമിയാണ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റിൽവെച്ച് ക്രൂരമായി ആക്രമിച്ചത്. ദുബായിൽനിന്ന് ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സെപ്റ്റംബർ 30-നായിരുന്നു സംഭവം. ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനായിരുന്നു സഹപൈലറ്റിന്റെ ശ്രമം. ഇത് ഭീകരാക്രമണശ്രമമാണെന്ന് യുഎഇ പിന്നീട് സ്ഥിരീകരിക്കുകയുംചെയ്തിരുന്നു.

സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതിന് പിന്നാലെ 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. ഇതോടെയാണ് ഇസ്രയേൽ വ്യോമസേനയ്ക്ക് അപായസന്ദേശം ലഭിച്ചത്. വിമാനം റാഞ്ചിയതാണെന്നും ഇസ്രയേലിന് നേരേയുള്ള ആക്രമണമാണെന്നും സൈന്യം കരുതി. തുടർന്ന് വിമാനത്തിലെ കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ഇസ്രയേൽ വ്യോമസേനയും സൈന്യവും അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. കൂടുതൽ നടപടികൾക്കായി കമാൻഡ് സെന്റർ സ്ഥാപിച്ചു. മുൻകരുതലിന്റെ ഭാ​ഗമായി ഇസ്രയേൽ വ്യോമപാതയും അടച്ചു. തൊട്ടുപിന്നാലെ യുദ്ധവിമാനങ്ങളും ഇസ്രയേലിൽനിന്ന് പറന്നുയർന്നു. വിമാനം സൗദി അറേബ്യയിലേക്ക് നീങ്ങുന്നതായി മനസിലായതോടെയാണ് ഇസ്രയേൽ തങ്ങളുടെ യുദ്ധവിമാനങ്ങളെ തിരികെവിളിച്ചത്. ഇതേസമയം സൗദിയും തങ്ങളുടെ യുദ്ധവിമാനങ്ങൾ അയച്ചിരുന്നതായും സിബിഎസ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് യാത്ര തുടരുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇസ്രയേൽ സൈന്യം. ഇസ്രയേൽ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർ ഇതിനായി തയ്യാറെടുത്തിരുന്നു. ഫ്ലൈ ദുബായ് വിമാനത്തിനടുത്തേക്ക് പറക്കാനും കോക്ക്പിറ്റിലുള്ളവരെ നിരീക്ഷിക്കാനും യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർ ശ്രമം നടത്തിയിരുന്നു.

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവ് ലക്ഷ്യമാക്കി നീങ്ങുകയാണെങ്കിൽ അതിന് മുൻപ് തന്നെ വെടിവെച്ചിടാനായിരുന്നു നീക്കം. ബെൻ‍ ​ഗുരിയോൺ വിമാനത്താവളം, അസ്രിയേലി സെന്റർ തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ ആക്രമണത്തിൽനിന്ന് രക്ഷിക്കാനാണ് ടെൽ അവീവിലേക്ക് നീങ്ങുന്നതിന് മുൻപേ വിമാനം വെടിവെച്ചിടാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. വിമാനം വെടിവെച്ചിടാനായി അന്തിമ അനുമതി നൽകേണ്ടത് ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരിങ്കടലിലെ ആക്രമണം: കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി
'ഇനി ആക്രമണമുണ്ടായാൽ നിയന്ത്രണം വിട്ടുള്ള തിരിച്ചടി', അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമൂസ് കടക്കാൻ ശ്രമിച്ച എണ്ണക്കപ്പൽ തിരിച്ചയച്ചു