സന്തോഷകരമായ വാർത്ത! ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കുന്നു

Published : Apr 30, 2026, 09:26 AM IST
flights

Synopsis

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യയിൽ നിന്നുള്ള ഖത്തറിലേക്കുള്ള വിമാന സർവീസുകൾ മെയ് 1 മുതൽ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവയുടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 

ദോഹ : മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ മേയ് 1 മുതൽ പഴയപടിയാകുന്നു. ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ സർവീസുകൾ മെയ്‌ 1 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. വിമാന കമ്പനികളുടെ വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സംഘർഷങ്ങളെത്തുടർന്ന് ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകൾ അടച്ചതും സുരക്ഷാ കാരണങ്ങളാലും സർവീസുകൾ തടസ്സപ്പെട്ടിരുന്നു. നിലവിൽ വെടിനിർത്തൽ നിലവിൽ വന്നതും സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം. സർവീസുകൾ പുനരാരംഭിക്കുമെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്റെ പുതിയ ഭീഷണി, എണ്ണ വില 140 ഡോളർ എത്തും, 'ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ല'
പാമ്പാട്ടി പാമ്പുകളെ കഴുത്തിൽ ചുറ്റി നൽകുന്നതിനിടെ ഇഴഞ്ഞ് പാന്റിനുള്ളിലേക്ക്, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം