യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകാനുള്ള അമേരിക്കയുടേയും ജർമ്മനിയുടേയും നീക്കത്തിനെതിരെ റഷ്യയും ഉത്തരകൊറിയയും

By Web TeamFirst Published Jan 29, 2023, 11:37 AM IST
Highlights

31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകൾ യുക്രയ്ന് നൽകാനാണ് അമേരിക്കയുടെ നീക്കം. ലെപ്പാർഡ് ടാങ്കുകൾ നൽകുമെന്ന് ജർമനിയും കാനഡയും അറിയിച്ചു

മോസ്കോ: യുക്രെയ്ന് കൂടുതൽ യുദ്ധടാങ്കുകൾ നൽകാൻ തയ്യാറായി ലോകരാജ്യങ്ങൾ. നീക്കത്തോട് കടുത്ത എതിർപ്പുമായി റഷ്യയും,ഉത്തരകൊറിയയും രംഗത്ത് എത്തി. ഒളിംപിക്സിൽ മത്സരിക്കാൻ റഷ്യൻ താരങ്ങൾക്ക് അനുമതി നൽകിയതിനെതിരെ യുക്രെയ്ൻ പ്രതിഷേധിച്ചു.

31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകൾ നൽകാനാണ് അമേരിക്കയുടെ നീക്കം. ലെപ്പാർഡ് ടാങ്കുകൾ നൽകുമെന്ന് ജർമനിയും കാനഡയും. യുക്രെയ്നായി നീളുന്ന അന്താരാഷ്ട്ര സഹായങ്ങളിൽ റഷ്യക്കൊപ്പം തന്നെ വെറിളി പൂണ്ടിരിക്കുകയാണ് ഉത്തരകൊറിയയും. ഏറ്റവും രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത് സഹോദരനോളം കരുത്തയായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അമേരിക്ക ലക്ഷ്മണലേഖ കടക്കുന്നുവെന്നാണ് ജോങിന്റെ വിമർശനം.അത്യന്തം പ്രകോപനകരവും, അധികചെലവുണ്ടാക്കുന്നതുമായ നടപടിയെന്നാണ് യുദ്ധടാങ്കുകൾ അയക്കുമെന്ന പ്രഖ്യാപനങ്ങളോടുള്ള റഷ്യയുടെ പ്രതികരണം. മറുവശത്ത്,

റഷ്യൻ അത്ലറ്റുകൾക്ക് ഒളിംപിക്സ് മത്സരങ്ങളിൽ അവസരമൊരുക്കുമെന്ന ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റിയുടെ നിലപാടിനെ ചൊല്ലി  യുക്രെയ്ൻ കടുത്ത പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. റഷ്യൻ അത്‌ലറ്റുകളെ മത്സരിക്കാൻ അനുവദിക്കുന്നത് തടയാൻ യുക്രെയ്ൻ അന്താരാഷ്ട്ര ക്യാമ്പയിൻ തുടങ്ങും. ഒളിംപിക്സിലെ നിഷ്പക്ഷ റഷ്യൻ പതാകകളിൽ രക്തം പടരുമെന്നാണ് സെലൻസ്കിയുടെ മുന്നറിയിപ്പ്.

click me!