മുന്നറിയിപ്പിന് ശേഷം ശക്തമായി തിരിച്ചടിച്ച് റഷ്യ; കീവിൽ ഡ്രോൺ ആക്രമണം, 6 പേ‌‍‌ർ മരിച്ചു, 80 പേ‍‌‌‌ർക്ക് പരിക്ക്

Published : Jun 07, 2025, 05:43 AM ISTUpdated : Jun 07, 2025, 07:22 AM IST
Russia Ukraine strike

Synopsis

പുലർച്ചെ ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി ഉക്രൈൻ അധികൃതർ. രാജ്യത്തുടനീളം ശക്തമായ സ്ഫോടനങ്ങളാണുണ്ടായതെന്നും അധികൃതർ പ്രതികരിച്ചു.

കീവ്: പുലർച്ചെ ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി ഉക്രൈൻ അധികൃതർ. രാജ്യത്തുടനീളം ശക്തമായ സ്ഫോടനങ്ങളാണുണ്ടായതെന്നും  അധികൃതർ പ്രതികരിച്ചു.

റഷ്യയ്ക്കുള്ളിൽ നടത്തിയ ആക്രമണങ്ങളിൽ ഉക്രേനിയൻ ഡ്രോണുകൾ നിരവധി ബോംബർ വിമാനങ്ങൾ നശിപ്പിച്ചിരുന്നു. ഇതെത്തുടർന്ന് ക്രെംലിൻ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വഴി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ആക്രമണമാണ് തുടരുന്നത്.

 മിസൈൽ, ഡ്രോൺ ആക്രമണത്തിൽ മൂന്ന് എമർജൻസി റെസ്പോണ്ടേഴ്സ് കൊല്ലപ്പെട്ടതായി ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു. വടക്കൻ നഗരമായ ചെർണിഹിവിൽ നടന്ന ആക്രമണത്തിൽ രണ്ട് പേരും വടക്കുപടിഞ്ഞാറൻ നഗരമായ ലുട്‌സ്കിൽ കുറഞ്ഞത് ഒരാളും മരിച്ചുവെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം